‘ബീച്ചിൽ ഗ്ലാമറസ് ഷൂട്ടുമായി റീൽസ് ഫെയിം ആമി അശോക്, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഒരു പേരാണ് ആമി അശോക്. ഇൻസ്റ്റാഗ്രാമിൽ അഞ്ചര ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള ആമി ഒരു സിനിമ താരത്തിനെ പോലെ നിരവധി ആരാധകരുള്ള ഒരാളാണ്. ടിക്-ടോക് എന്ന പ്ലാറ്റഫോമിലൂടെ വളർന്ന് വന്ന ആമി ഇന്ന് ഇൻസ്റ്റാഗ്രാമിൽ റീൽസിൽ സജീവമാണ്. അഭിരാമി അശോക് യാദവ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

കാസർഗോഡ് നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന സ്ഥലത്താണ് ആമി അശോക് ജനിച്ചത്. ഒരു ചെറിയ ഗ്രാമത്തിൽ വളർന്നുവന്ന ആമി സാമ്പത്തികമായി ഏറെ പിന്നിൽ നിന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുവന്ന ആമി ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു റീൽസ് താരമായി മാറിയപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി.

പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആമി ഭർത്താവുമായി ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ആമി ജീവിതത്തിൽ കൂടുതൽ കരുത്തേകി മുന്നോട്ട് പോയത്. യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും കോളാബ് വഴി ലക്ഷങ്ങളാണ് ഇന്ന് താരം സമ്പാദിക്കുന്നത്. മോഡലിംഗ് മേഖലയിലും ഇന്ന് ആമി അശോക് സജീവമായി നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

അതെ സമയം കടൽ തീരത്ത് വച്ച് എടുത്ത ആമിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഷജീൽ കബീറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സോഹിബ് സായിയാണ് സ്റ്റൈലിംഗ്. ജേക്കബ് അനിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്ക് ആയല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായപ്പെടുന്നത്. വൈപ്പിനിലെ കുഴുപ്പിള്ളി ബീച്ചിൽ വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്.