‘എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണ്! ഞാൻ കോഴി ആണെന്ന് പറയരുത്..’ – തുറന്ന് പറഞ്ഞ് സന്തോഷ് വർക്കി

സിനിമയിൽ അഭിനയിക്കുന്നവരോളം തന്നെ പ്രേക്ഷക ശ്രദ്ധനേടുന്ന ഒരു കൂട്ടരാണ് സിനിമ നിരൂപകർ. ഇന്നത്തെ കാലത്ത് യൂട്യൂബിൽ സിനിമ കണ്ടിട്ട് റിവ്യൂ പറയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എങ്കിൽ ഇവരെക്കാൾ എല്ലാം മലയാളികൾ ശ്രദ്ധിക്കുന്ന ഒരാളുണ്ട്. ആറാട്ട് എന്ന സിനിമയോട് മലയാളികൾക്ക് സുപരിചിതനായി സന്തോഷ് വർക്കി. തിയേറ്റർ റെസ്പോൺസ് വീഡിയോ ഇറങ്ങി വൈറലായ താരമാണ് ഇദ്ദേഹം.

പിന്നീട് മലയാള സിനിമകൾ ഇറങ്ങിയപ്പോഴും ഫസ്റ്റ് ഡേ തന്നെ “ആറാട്ട്” സന്തോഷ് വർക്കിയുടെ റിവ്യൂസ് കാണാൻ മലയാളികൾ കാത്തിരുന്നു. മറ്റുള്ളവരെ പോലെ തന്നെ സന്തോഷ് വർക്കിയും അങ്ങനെ യൂട്യൂബ് ചാനൽ തുടങ്ങി, സിനിമ അഭിപ്രായങ്ങൾ മറ്റ് കാര്യങ്ങളും ഷൂട്ട് ചെയ്ത പങ്കുവെക്കാറുണ്ട്. ചില യൂട്യൂബ് ചാനലുകളിൽ അഭിമുഖം നൽകി സോഷ്യൽ മീഡിയയിൽ കൂടുതൽ ട്രോളുകൾ വാരിക്കൂട്ടിയ ഒരാളാണ് സന്തോഷ് വർക്കി.

നടി നിത്യാ മേനോനെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് സന്തോഷ് വർക്കി പറഞ്ഞതൊക്കെ വൻ ട്രോൾ ഏറ്റുവാങ്ങിയതാണ്. അദ്ദേഹത്തിന്റെ മാനസിക നിലയിൽ പോലും പലരും സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി. നടി ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണെന്നാണ് സന്തോഷ് വർക്കി പുതിയതായി പറഞ്ഞിരിക്കുന്നത്.

“മായനദിയും വരത്തനും കണ്ടപ്പോൾ ഐശ്വര്യയെ അത്ര ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് അവരെ വലിയ ഇഷ്ടമാണ്. അവര് നല്ല ഓപ്പണായിട്ടുള്ള ഒരാളാണ്. അവര് ഒരു ഡോക്ടറാണ്, ഞാനൊരു എഞ്ചിനീയർ ആണ്.. അവര് മോഹൻലാലിൻറെ വലിയ ഫാനാണ്, ഞാനും.. ഒരു സിംപിൾ പെൺകുട്ടിയാണ് വലിയ ജാഡയില്ല. എനിക്കൊരു ക്രഷ് ആ പെൺകുട്ടിയോട് ഉണ്ട്. ഇതിന്റെ പേരിൽ ഒരു കോഴി ആണെന്ന് പറയരുത്.

കണ്ടുമുട്ടാൻ പറ്റുമോ എന്നറിയില്ല. ഞാനിനി എനിക്ക് ഇഷ്ടപ്പെടുന്ന പെൺകുട്ടിയും ആ പെൺകുട്ടിക്ക് എന്നെ ഇഷ്ടപ്പെടുകയും ചെയ്യുകയാണെങ്കിൽ കല്യാണം കഴിക്കും. ഇല്ലേൽ കല്യാണം ഉണ്ടാവില്ല. ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ഇഷ്ടപ്പെട്ടു. നല്ലയൊരു പെൺകുട്ടിയായിട്ടാണ് എനിക്ക് തോന്നുന്നത്..”, സന്തോഷ് വർക്കി പങ്കുവച്ചു. വീഡിയോയുടെ താഴെ സന്തോഷിന് രൂക്ഷമായ വിമർശനമാണ് കേൾക്കുന്നത്.