‘കസിന്റെ വിവാഹ നിശ്ചയത്തിന് സുപ്രിയ അണിഞ്ഞ നെക്ലേസിന്റെ പ്രതേകത അറിയുമോ..’ – കണ്ടെത്തി ആരാധിക

സിനിമ താരങ്ങളുടെ വിശേഷം അറിയാൻ ആരാധകർ താല്പര്യം കാണിക്കുന്നത് പോലെ തന്നെയാണ് അവരുടെ കുടുംബവിശേഷങ്ങൾ അറിയാനുള്ള താല്പര്യം. താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവങ്ങളും പലപ്പോഴും ആരാധകർ ഓർത്തിരിക്കാറുണ്ട്. മലയാള സിനിമയിലെ താരനിബിഢമായ വിവാഹമായിരുന്നു നടൻ പൃഥ്വിരാജിന്റേത്. നിരവധി താരങ്ങളായിരുന്നു ആ ചടങ്ങളിൽ അന്ന് പങ്കെടുത്തിരുന്നത്.

2011-ലായിരുന്നു ബി.ബി.സി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനുമായുള്ള പൃഥ്വിരാജിന്റെ വിവാഹം. വിവാഹദിനത്തിലെ താരങ്ങളുടെ ഫോട്ടോസ് മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. വിവാഹം കഴിഞ്ഞ വർഷങ്ങൾക്ക് ഇപ്പുറം അന്നത്തെ കാര്യം ഓർത്തിരിക്കുന്ന ഒരു ആരാധിക ഒരുപക്ഷേ മറ്റെങ്ങും അധികം ഉണ്ടായിരിക്കില്ല. അത്തരത്തിൽ ഒരു കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ സുപ്രിയ മേനോൻ തന്റെ ഒരു കസിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുത്തപ്പോഴുള്ള ഫോട്ടോസ് പങ്കുവച്ചിരുന്നു. പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നു. പച്ച കളർ സാരിയായിരുന്നു സുപ്രിയയുടെ വേഷം. അതോടൊപ്പം സുപ്രിയ അണിഞ്ഞ് ‘നെക്ലേസിന് ഒരു പ്രതേകതയുണ്ട്. സുപ്രിയയെ ഫോളോ ചെയ്യുന്ന ഒരു ആരാധികയാണ് ഇത് കണ്ടെത്തിയത്.

തന്റെ വിവാഹത്തിന് സുപ്രിയ കഴുത്തിലണിഞ്ഞ അതെ മാല തന്നെയായിരുന്നു വർഷങ്ങൾക്ക് ഇപ്പുറമുള്ള കസിന്റെ വിവാഹ നിശ്ചയത്തിനും ഇട്ടിരിക്കുന്നത്. “ഗംഭീരം!!! നിങ്ങളുടെ വിവാഹ ആഭരണങ്ങൾ ഇപ്പോഴും സൂക്ഷിക്കുക, അത് ധരിക്കുക.. നിങ്ങളുടെ വിവാഹത്തിൽ എന്റെ പ്രിയപ്പെട്ട നെക്ലേസ്..”, ആരാധിക കമന്റ് ചെയ്തു. കമന്റ് ശ്രദ്ധയിൽപ്പെട്ട സുപ്രിയ അതിന് മറുപടി നൽകുകയും ചെയ്തു.

“അത് എന്റെ മമ്മി അവരുടെ വിവാഹദിനത്തിൽ ധരിച്ചിരുന്നു. എന്റെ വിവാഹത്തിന് ഞാനും, നാളെയൊരിക്കൽ എന്റെ മകൾ അവളുടെ വിവാഹത്തിനായി അത് ധരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. അത് കുടുംബപരമായി കൈമാറി വരുന്നതും അതുപോലെ എന്റെ പ്രിയപ്പെട്ട ആഭരണവുമാണ്. താങ്കൾ ശ്രദ്ധിച്ചതിൽ സന്തോഷം..”, സുപ്രിയ മറുപടി നൽകി.