‘അന്ന് ശാരി മേരി, ഇനി ശാരു ശാരു!! അനശ്വരയുടെ സൂപ്പർ ശരണ്യയിലെ അടുത്ത പാട്ടും ഹിറ്റ്..’ – വീഡിയോ വൈറൽ
നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായം നേടുകയും കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത ചിത്രമായിരുന്നു. സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ തന്നെ 50 കോടി എന്ന നേട്ടം കൈവരിച്ച ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ കൂടിയായിരുന്നു ഇത്.
സംവിധായകനായ ഗിരീഷ് എ.ഡിയിലുള്ള വിശ്വാസം ആ ഒറ്റ സിനിമ കൊണ്ട് കൂടി. ഗിരീഷ് അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ട്രെയിലറിൽ നിന്നും അതിലെ പാട്ടുകളിൽ നിന്നും ഉറപ്പാണ്. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന സൂപ്പർ ശരണ്യ എന്ന ചിത്രത്തിന്റെ ട്രെയിലറും ആദ്യ പാട്ടിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. “ശാരു ശാരു ശാരു.. തു പ്യാർ ഖാരൂ ശാരു..” എന്ന പാട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനശ്വരയും അർജുൻ അശോകനും മമിത ബൈജുവുമാണ് പാട്ടിൽ കൂടുതലും കാണിച്ചിരിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വീഡിയോ പോലെയാണ് ഇറക്കിയിരിക്കുന്നത്. ഇടക്കിടെ സിനിമയിലെ രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഹിന്ദി, മലയാളം വരികളുടെ ഒരു മിക്സ് ആണ് പാട്ട്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പാട്ടുകളിൽ എല്ലാം ഒരു വെറൈറ്റി കൊണ്ടുവരാൻ ജസ്റ്റിൻ ശ്രദ്ധിച്ചിട്ടുണ്ട്. സുഹൈൽ കോയയാണ് സിനിമയുടെ വരികൾ എഴുതിയിരിക്കുന്നത്. ജനുവരി ഏഴിനാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.