നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് സണ്ണി വെയ്ൻ. ദുൽഖർ നായകനായ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണി വെയ്ൻ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് നായകനായി ജനങ്ങളുടെ മനസ്സിൽ കയറിക്കൂടിയ സണ്ണി വെയ്ൻ വിവാഹിതനായത് മൂന്ന് വർഷം മുമ്പായിരുന്നു.
സുജിത് ഉണ്ണികൃഷ്ണൻ എന്നാണ് സണ്ണി വെയ്ന്റെ യഥാർത്ഥ പേര്. നർത്തകിയും കൊറിയോഗ്രാഫറുമായ രഞ്ജിനി ടി.എച്ചാണ് താരത്തിന്റെ ഭാര്യ. നീണ്ട വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു സണ്ണി വെയ്ൻ രഞ്ജിനിയുടെ കഴുത്തിൽ താലിചാർത്തിയത്. രഞ്ജിനിയും മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരാളാണ്.
സമൂഹ മാധ്യമങ്ങളിൽ ഡാൻസ് വീഡിയോസിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുള്ള രഞ്ജിനിയുടെ പല വീഡിയോസും വൈറലായിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ റീൽസ് വന്നതോടെ അതിലും രഞ്ജിനി വീഡിയോ ഇടാറുണ്ടായിരുന്നു. ക്ഷേത്ര ഡാൻസ് സ്കൂളിന്റെ ഡയറക്ടർ കൂടിയാണ് രഞ്ജിനി. അവിടെ വച്ചാണ് രഞ്ജിനി തന്റെ ഡാൻസ് റീൽസ് വീഡിയോസ് ഷൂട്ട് ചെയ്ത ഇടാറുള്ളത്.
ഇപ്പോഴിതാ ഒരു മറാത്തി സോങ്ങിന് നൃത്തം ചെയ്ത ഒരു വീഡിയോ തന്റെ ആരാധകരുമായി മുന്നിൽ എത്തിയിരിക്കുകയാണ് രഞ്ജിനി. റീൽസിൽ ഇപ്പോൾ ട്രെൻഡിങ് ആയിട്ടുള്ള ഒരു സോങ്ങ് കൂടിയാണ് ഇത്. മഞ്ഞ ഡ്രെസ്സിൽ അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ രഞ്ജിനിയെ കാണാൻ സാധിക്കുന്നത്. ഡാൻസ് അടിപൊളി ആയിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.