December 11, 2023

‘തായ് ലാൻഡിൽ അവധി ആഘോഷിച്ച് നടി സുജിത, കൂട്ടുകാരികൾക്ക് ഒപ്പം പൊളിച്ചടുക്കി താരം..’ – ഫോട്ടോസ് കാണാം

ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി സുജിത ധനുഷ്. അൻപതോളം സിനിമകളിലാണ് സുജിത ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. അതും തെന്നിന്ത്യയിലെ ഒട്ടാകെ ആ കാലയളവിൽ ബാലതാരമായി തിളങ്ങാൻ സുജിതയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ നായികയായി മാറാനും സുജിതയ്ക്ക് എളുപ്പമായിരുന്നു.

അബാസ് എന്ന ചിത്രത്തിലാണ് സുജിത ആദ്യമായി ബാലതാരമായി വേഷമിടുന്നത്. അതും ഒരു വയസ്സ് ആകുന്നതിന് മുമ്പ് ക്യാമറയ്ക്ക് മുന്നിൽ എത്തിയ ഒരാളാണ് സുജിത. പിന്നീട് ഇങ്ങോട്ട് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സിനിമയിൽ തന്നെ ചിലവഴിച്ചിട്ടുള്ള ഒരാളാണ്. മേൽവിലാസം ശരിയാണ് എന്ന മലയാള സിനിമയിലാണ് സുജിത ആദ്യമായി നായികയായി അഭിനയിക്കുന്നത്. നായികയായി അധികം സിനിമകളിൽ സുജിത അഭിനയിച്ചിട്ടുമില്ല.

സഹോദരി വേഷങ്ങളിലാണ് സുജിതയെ കൂടുതൽ കണ്ടിട്ടുള്ളത്. നാല്പത് വർഷത്തിന് അടുത്ത് സിനിമയിൽ തുടരുന്ന സുജിത ആഡ് ഫിലിം സംവിധായകനെ തന്നെയാണ് ജീവിതപങ്കാളിയാക്കിയത്. മലയാളി ആണെങ്കിലും സുജിത ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ഇപ്പോൾ തമിഴ് ടെലിവിഷൻ രംഗത്ത് സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പാണ്ട്യൻ സ്റ്റോറീസ് എന്ന സീരിയലിൽ അഭിനയിക്കുകയാണ് സുജിത.

അഭിനയ ജീവിതത്തിന് ഇടയിലും സുജിത തന്റെ കൂട്ടുകാരികൾക്ക് ഒപ്പം അവധി ആഘോഷിക്കാൻ തായ് ലാൻഡിൽ പോയിരിക്കുകയാണ്. ജയിംസ് ബോണ്ട് ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപിലാണ് സുജിതയും സുഹൃത്തുകൾക്കും അടിച്ചുപൊളിച്ചത്. അവിടെ തന്നെയുള്ള ബനാന ബീച്ചിലും സുജിത പോയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മികച്ച കമന്റുകളാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.