‘കൈയിൽ ടാറ്റൂ അടിച്ച് നടി നിത്യദാസ്, സംഭവം എന്താണെന്ന് കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളിൽ ഒന്നായ ഈ പറക്കും തളികയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നിത്യദാസ്. ഈ പറക്കും തളികയിലെ ബാസന്തി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച നിത്യദാസ്, ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് ആദ്യ ചിത്രത്തിലൂടെയാണ്.

വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നിത്യദാസ് ഇടയ്ക്ക് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സൂപ്പർഹിറ്റായി മാറിയ ടെലിവിഷൻ പരമ്പരയായ കാണാന കണ്ണേയിലാണ് നിത്യദാസ് അവസാനമായി അഭിനയിച്ചത്. ആ സീരിയൽ ഇപ്പോഴുമുണ്ടെങ്കിലും നിത്യദാസ് അതിൽ നിന്ന് ഇടയ്ക്ക് പിന്മാറിയിരുന്നു. മലയാളത്തിൽ ചില ടെലിവിഷൻ ഷോകളിൽ നിത്യദാസ് ഇടയ്ക്ക് വരാറുണ്ടായിരുന്നു.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് നിത്യദാസ്. ഷൂട്ടിംഗ് പൂർത്തിയായ പള്ളിമണി എന്ന ചിത്രത്തിലാണ് നിത്യദാസ് അഭിനയിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. നിത്യയുടെ അതിശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് മലയാളി സിനിമ പ്രേക്ഷകരും ആരാധകരും.

അതെ സമയം നിത്യദാസ് പുതിയതായി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മുമ്പ് പല താരങ്ങളും ചെയ്തിട്ടുള്ള ടാറ്റൂ നിത്യയും അടിച്ചിരിക്കുകയാണ്. കൈയിലാണ് നിത്യദാസ് ടാറ്റൂ ചെയ്തത്. ഒരു പായിക്കപ്പലിന്റെ രൂപമാണ് നിത്യദാസ് ടാറ്റൂ ചെയ്തത്. “നമുക്ക് യാത്ര ചെയ്ത തിരമാലകൾ എവിടേക്കാണ് പോകുന്നതെന്ന് നോക്കാം..”, എന്ന ക്യാപ്ഷനോടെയാണ് നിത്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.