’34 വർഷത്തെ അഭിനയ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്‌കാരം..’ – സന്തോഷം പങ്കുവച്ച് നടൻ സുധീഷ്
കഴിഞ്ഞ 34 വർഷത്തോളമായി സിനിമയിൽ മലയാളികൾ കണ്ടു കൊണ്ടിരിക്കുന്ന ഒരാളാണ് നടൻ സുധീഷ്. ആദ്യ സിനിമകളിൽ തന്നെ ശ്രദ്ധേയം വേഷങ്ങൾ ലഭിച്ച സുധീഷിന് ഒരു സമയം കഴിഞ്ഞപ്പോൾ നല്ല വേഷങ്ങൾ ലഭിക്കാതെ വന്നിരുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ കിണ്ടി(ചന്ദു)യെ അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ലല്ലോ!
കരിയറിന്റെ തുടക്കത്തിൽ ലഭിച്ച കഥാപാത്രങ്ങൾ പിന്നീട് ലഭിക്കാതെ വന്നത് സുധീഷ് എന്ന നടന് സംബന്ധിച്ചിടത്തോളം ഏറെ വിഷമം നിറഞ്ഞ ഒന്നാണ്. 2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലാണ് പിന്നീട് സുധീഷിനെ മലയാളികൾ നല്ലയൊരു കഥാപാത്രത്തിലൂടെ കണ്ടത്. അതൊരു മികച്ച മാറ്റത്തിനുള്ള തുടക്കമായിരുന്നു. പിന്നീട് ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തി.
34 വർഷത്തെ അഭിനയ ജീവിത്തിലെ ഇത് ആദ്യമായി ഒരു സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ സുധീഷ്. 51-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷിനെ തേടിയെത്തി. ‘എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ സിനിമകളിലെ അഭിനയത്തിനാണ് സുധീഷ് അവാർഡിന് അർഹനായത്.
അവാർഡ് പ്രഖ്യാപിക്കുമ്പോൾ സുധീഷ് കുടുംബത്തോടൊപ്പമായിരുന്നു ആ വാർത്ത അറിഞ്ഞത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷം സുധീഷിൽ കാണാൻ സാധിക്കുമായിരുന്നു. “കേരളം മഴക്കെടുതി നേരിടുമ്പോൾ പുരസ്‌കാര നേട്ടം ആഘോഷിക്കാനുള്ള സാഹചര്യമല്ല. ഈ അംഗീകാരം കൂടുതൽ ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്. വളരെ വളരെ സന്തോഷത്തിലാണ്.
ഇത്രയും മികച്ച കഥാപാത്രങ്ങൾ ലഭിച്ചതിൽ അതിലേറെ സന്തോഷമുണ്ട്. രണ്ട് സിനിമകളുടെയും സംവിധായകരോട് നന്ദി അറിയിക്കുന്നു. കരിയറിന്റെ തുടക്കത്തിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. പിന്നീട് വന്നതെല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. ഈ അടുത്ത കാലത്താണ് അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ വീണ്ടും ലഭിച്ചു തുടങ്ങിയത്. അതും തീവണ്ടി ഇറങ്ങിയ ശേഷം.
അതുകൊണ്ടായിരികം വൈകി ആണെങ്കിലും ഈ പുരസ്‌കാരത്തിന്അർഹനായത്. പുരസ്‌കാരം വലിയ ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്. ഇനിയും നല്ല സിനിമകൾ വരാനുണ്ട്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കനകം കാമിനി കലഹം, ലളിതം സുന്ദരം എന്നീ സിനിമകൾ ഇറങ്ങാനുണ്ട്. എല്ലാം നല്ല കഥാപാത്രങ്ങളാണ്..’, സുധീഷ് മാധ്യമങ്ങളോട് പറഞ്ഞു.