ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകന്മാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് എസ്.എസ് രാജമൗലി. തെലുങ്ക് സിനിമ മേഖലയെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിക്കാൻ രാജമൗലിക്ക് സാധിച്ചിരുന്നു. ബാഹുബലിയും ആർ.ആർ.ആറും ഇറങ്ങി കഴിഞ്ഞത്തോടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി രാജമൗലി മാറി കഴിഞ്ഞിട്ടുമുണ്ട്.
ഈഗ, മഗധീര തുടങ്ങിയ സിനിമകൾ ഇറങ്ങിയ ശേഷമാണ് രാജമൗലി മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുന്നത്. പിന്നീട് ബാഹുബലി ഇറങ്ങിയതോടെ പ്രിയപ്പെട്ട സംവിധായകനായി മാറി. അതിന് ശേഷം ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ രാജമൗലിയിലുള്ള പ്രേക്ഷകരുടെ വിശ്വാസം കൂടുകയും ഈ വർഷം പുറത്തിറങ്ങിയ ആർ.ആർ.ആർ കൂടി വമ്പൻ ഹിറ്റായതോടെ രാജമൗലി ക്രാഫ്റ്റ് ഡയറക്ടറായി മാറുകയും ചെയ്തു.
ആർ.ആർ.ആർ ഇപ്പോഴും തിയേറ്ററുകളിൽ മികച്ച രീതിയിൽ ഓടുന്നുണ്ട്. 1100 കോടിയിൽ അധികം രൂപയാണ് സിനിമ നേടിയ കളക്ഷൻ. സിനിമയുടെ വിജയത്തിന് പിന്നാലെ മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വോൾവോയുടെ ആഡംബര കാർ രാജമൗലി സ്വന്തമാക്കിയ കാര്യമാണ് പുറത്തുവന്നിരിക്കുന്നത്. വോൾവോ കാർ ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇത് പുറത്തുവന്നത്.
ഫ്യൂഷൻ റെഡ് കളറിലെ വോൾവോ എക്സ്.സി 40 മോഡൽ കാറാണ് രാജമൗലി സ്വന്തമാക്കിയത്. 44 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കാറിന്റെ ഓൺ റോഡ് വില 54 ലക്ഷം രൂപയ്ക്ക് അടുത്താണ്. എസ്.യു.വി മോഡലായ കാറിന്റെ 1969സി.സി എൻജിനാണ് ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മാക്സിമം പവർ എന്ന പറയുന്നത് 187.40 ബി.എച്ച്.പിയാണ്. കാറിന്റെ റൂഫിന്റെ നിറം കറുപ്പുമാണ്.