‘കാണാൻ തന്നെ എന്താ ഐശ്വര്യം!! സാരിയിൽ ക്യൂട്ട് ലുക്കിൽ നടി പ്രയാഗ മാർട്ടിൻ..’ – വീഡിയോ വൈറൽ

മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അസർ എന്ന കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിച്ച് പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായി തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. ദുൽഖറിന്റെ ഉസ്താദ് ഹോട്ടലിലും പ്രയാഗ ഒരു ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്.

മിസ്കിൻ സംവിധാനം ചെയ്ത തമിഴിൽ സൂപ്പർഹിറ്റായി മാറിയ ഹൊറർ ത്രില്ലർ ചിത്രമായ പിസ്സാസിൽ നായികയായി അഭിനയിച്ചതോടെയാണ് പ്രയാഗ ശ്രദ്ധനേടുന്നത്. അതിന് ശേഷം മലയാളത്തിൽ മറ്റൊരു ഹൊറർ ചിത്രമായ ഒരു മുറൈ വന്ത് പാർത്തായയിൽ നായികയായി അഭിനയിച്ച് മലയാളത്തിലും ചുവടുറപ്പിച്ചിരുന്നു പ്രയാഗ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കഥാപാത്രമാണ് ജനഹൃദയങ്ങളിൽ പ്രയാഗയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്.

ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രതെഴ്സ് ഡേ, ഉൾട്ട, ഭൂമിയിലെ മനോഹര സ്വകാര്യം തുടങ്ങിയ സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 2 വർഷത്തിനിടയിൽ പ്രയാഗ തമിഴിൽ നവസര എന്ന വെബ് സീരിസിലെ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും പ്രയാഗയുടെ പുത്തൻ വിശേഷങ്ങളും ഫോട്ടോസും വിഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

ഇപ്പോഴിതാ തിരുവനന്തപുരത്തെ ഒരു സ്വർണക്കടയുടെ ഉദ്‌ഘാടനത്തിന് പങ്കെടുത്തപ്പോഴുള്ള പ്രയാഗയുടെ ചിത്രങ്ങളും വീഡിയോസുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. റോസ് നിറത്തിലെ സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് പ്രയാഗ ചടങ്ങിൽ തിളങ്ങിയത്. കഴുത്തിൽ മനോഹരമായ ഒരു ഡയമണ്ട് മാലയും താരം ഇട്ടിട്ടുണ്ടായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകിയത്.