‘മുന്നാറിൽ വെക്കേഷൻ ആഘോഷിച്ച് പേളി, ശ്രീനിഷിനും നിലയ്ക്കും ഒപ്പം നിറവയറുമായി താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു താരമാണ് പേളി മാണി. ഇത് കൂടാതെ സിനിമയിൽ അഭിനയിച്ചിട്ടുമുള്ള ഒരാളാണ് പേളി. ബിഗ് ബോസിൽ മത്സരാർത്ഥിയായ പങ്കെടുത്ത് അതിൽ രണ്ടാം സ്ഥാനം നേടിയതിനോടൊപ്പം തന്നെ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തിയത് ആ ഷോയിലൂടെയായിരുന്നു. സീരിയൽ നടനായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുന്നത് ആ ഷോയിൽ വച്ചാണ്.

പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരുന്നു. ഒരു മകളുള്ള ദമ്പതികൾക്ക് വീണ്ടുമൊരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. താൻ വീണ്ടുമൊരു അമ്മയാകാൻ പോകുന്നുവെന്ന് പേളി കുറച്ച് നാളുകൾക്ക് മുമ്പാണ് ആരാധകരുമായി പങ്കുവച്ചിരുന്നത്. ഇതിനിടയിൽ പേളിയുടെ അനിയത്തി റേച്ചൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ വിവരവും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു.

പേളിയും ശ്രീനിഷും തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ഈ കഴിഞ്ഞ ദിവസം മുന്നാറിൽ വെക്കേഷൻ ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ ശ്രീനിഷ് പങ്കുവച്ചിട്ടുണ്ടായിരുന്നു. നിറവയറുമായി ശ്രീനിഷിനും മകൾ നിലയ്ക്കും അരികിൽ നിൽക്കുന്ന ഫോട്ടോസാണ് പോസ്റ്റ് ചെയ്തിരുന്നത്. മുന്നാറിലെ ലക്സി ഗ്ലാമ്പിൽ ആണ് അടിച്ചുപൊളിക്കാൻ വേണ്ടി പേളിയും ശ്രീനിഷും മകൾക്ക് ഒപ്പം പോയത്.

ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി ഗ്ലാമ്പിംഗ് ആണ് മുന്നാറിലുള്ളത്. “എല്ലാ ദിവസവും ഒരുമിച്ച് മികച്ച ഓർമ്മകൾ സൃഷ്ടിക്കുന്നു..”, എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പേർളിഷ് എന്നാണ് ശ്രീനിഷിനെയും പേളിയെയും ചേർത്ത് ആരാധകർ ബിഗ് ബോസ് ഉണ്ടായിരുന്ന സമയത്ത് വിളിച്ചിരുന്നത്. ആ വിളി അവർ പുറത്തിറങ്ങിയ ശേഷവും തുടർന്നിരുന്നു. ഒരു യൂട്യൂബർ കൂടിയാണ് പേളി.