‘പേളിയുടെ നിറവയറിൽ ചുംബിച്ച് ശ്രീനിഷും മകളും! എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് തരംഗമാകുന്നു

ടെലിവിഷൻ അവതാരകയായി മലയാളികൾക്ക് സുപരിചിതയാകുകയും പിന്നീട് സിനിമയിൽ അഭിനയത്രിയായും മാറി ജനമനസ്സുകളിൽ ശ്രദ്ധനേടിയ ഒരാളാണ് പേളി മാണി. ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ് പേളി. അതെ സീസണിൽ തന്നെ മത്സരാർത്ഥി ആയിരുന്ന സീരിയൽ നടനായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായി വിവാഹിതയായിരുന്നു പേളി.

അതിൽ ഒരു മകളും താരദമ്പതികൾക്കുണ്ട്. ഈ കഴിഞ്ഞ ദിവസം താരദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്ന് സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരുന്നു. മൂന്ന് മാസം ഗർഭിണി ആണെന്നും പോസ്റ്റിൽ പേളി സൂചിപ്പിച്ചിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പേളിക്കും ശ്രീനിഷിനും അഭിനന്ദനങ്ങൾ അറിയിച്ച് പോസ്റ്റിന് തെഴെ കമന്റുകൾ ഇട്ടിരുന്നത്.

ഇനി മാധ്യമങ്ങളിൽ കുറച്ച് നാളുകളിൽ പേളിയുടെ വിശേഷങ്ങൾ ആയിരിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ വിശേഷം പങ്കുവച്ചതിന് പിന്നാലെ ഒരു ഫാമിലി ഫോട്ടോഷൂട്ടും പേളി ചെയ്തിരിക്കുകയാണ്. അതിൽ ശ്രീനിഷും പേളിയുടെ മകൾ നിലയും നിറവയറിൽ ചുംബിക്കുന്ന രീതിയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പേളി പ്രൊഡക്ഷൻസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

നിസാൻ മേക്കോവർസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നടി അർച്ചന കവി ചിത്രങ്ങൾക്ക് താഴെ സൊ ക്യൂട്ട് എന്ന കമന്റ് ആണ് നൽകിയത്. ഇത് കൂടാതെ ആരാധകരുടെ എണ്ണിയാൽ തീരാത്ത കമന്റുകളുമുണ്ട്. യൂട്യൂബർ കൂടിയായ പേളി അതിലൂടെയും തന്റെ ഗർഭവിശേഷം വീഡിയോ അപ്‌ലോഡ് ചെയ്തറിയിച്ചിരുന്നു. ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുകയാണ് ആ വീഡിയോ. പേളിയുടെ വീട്ടിൽ അടുത്തിടെ ഇൻകം ടാക്സ് റെയ്ഡ് ഉണ്ടായിരുന്നു.