ഇന്ത്യ ഒട്ടാകെ ചർച്ചയായ സിനിമകളിൽ ഒന്നായിരുന്നു കെ.ജി.എഫ്. കന്നഡ സിനിമ മേഖലയിൽ നിന്ന് വളരെ അപ്രതീക്ഷിതമായി സംഭവിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. കെ.ജി.എഫ് പോലെയൊരു സിനിമ അവിടെ നിന്നും ആളുകൾ ഒട്ടും പ്രതീക്ഷിച്ചില്ല എന്നതായിരുന്നു സത്യം. മാസ്സ് മസാല പോലെയുള്ള സ്ഥിരം ക്ലിഷേ സിനിമകൾ മാത്രം കണ്ടുവന്നിരുന്ന ഒരു മേഖലയായിരുന്നു കന്നഡ സിനിമ മേഖല.
അവിടെ നിന്നുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മാസ സിനിമകളിൽ ഒന്ന് ഉണ്ടായത്. കെ.ജി.എഫിന്റെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ തന്നെ ഇന്ത്യയിൽ ഒട്ടാകെ തരംഗമായി മാറിയിരുന്നു. എങ്കിൽ കെ.ജി.എഫിന്റെ രണ്ടാം ഭാഗം ഇറങ്ങിയതോടെ കളക്ഷൻ റെക്കോർഡുകളും പലതും അത് തകർക്കുകയും ചെയ്തു. കന്നഡ സൂപ്പർസ്റ്റാറായ യാഷ് ആയിരുന്നു കെ.ജി.എഫിൽ റോക്കി ഭായിയായി തകർത്ത് അഭിനയിച്ചത്.
രണ്ടാം ഭാഗം തിയേറ്ററിൽ ഇറങ്ങിയപ്പോൾ ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും അതിലും ഉണ്ടായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി അതിലെ നായികാ മാറുകയും ചെയ്തു. മോഡലിംഗ് രംഗത്ത് സജീവമായി നിന്നിരുന്ന ശ്രീനിധി ഷെട്ടിയാണ് അതിൽ നായികയായത്. കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും നിറഞ്ഞ് നിന്ന താരം അടുത്ത ഭാഗത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്.
ശ്രീനിധി അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നതായിട്ടാണ് രണ്ടാം ഭാഗത്തിൽ കാണിച്ചത്. ആ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ ശ്രീനിധിയ്ക്ക് ആരാധകർ കൂടിയിരുന്നു. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് ശ്രീനിധി. ഫോട്ടോഗ്രാഫിയ ബൈ പ്രവീൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.