‘ആരാധകരെ കോരിത്തരിപ്പിച്ച് ദിൽഷ വീണ്ടും!! റംസാനോപ്പം തകർപ്പൻ ഡാൻസുമായി താരം..’ – വീഡിയോ കാണാം

മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. ബിഗ് ബോസിന്റെ നാലാമത്തെ സീസണിൽ വിജയിയായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. നർത്തകിയായ ദിൽഷ അതിന് മുമ്പ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. ഡാൻസ് റിയാലിറ്റി ഷോയിൽ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കാഴ്ച വച്ചിട്ടുള്ള ഒരാളാണ് ദിൽഷ.

ദിൽഷ ബിഗ് ബോസിൽ വിജയാകുമെന്ന് ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതി ശക്തമായ പ്രകടനമാണ് ദിൽഷ കാഴ്ചവച്ചത്. അതിൽ ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചുകൊണ്ടാണ് ദിൽഷ ഫൈനലിലേക്ക് മുന്നേറിയത്. അപ്പോഴും വോട്ടിങ്ങിൽ മുന്നിൽ എത്തുമോ എന്ന് പലരും സംശയിച്ചിരുന്നു. പക്ഷേ അവിടെയും ഒന്നാമതായി എത്താൻ ദിൽഷയ്ക്ക് സാധിക്കുകയും ചെയ്തു.

ദിൽഷയെ പോലെ തന്നെ ബിഗ് ബോസിൽ പങ്കെടുത്തിട്ടുളള മറ്റൊരു ഡി ഫോർ ഡാൻസ് മത്സരാർത്ഥി ആയിരുന്നു റംസാൻ മുഹമ്മദ്. റംസാൻ ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലാണ് പങ്കെടുത്തിരുന്നത്. റംസാന് നാലാം സ്ഥാനം നടനെ സാധിച്ചിരുന്നുള്ളൂ. ഇരുവരും ഡി ഫോർ ഡാൻസിന്റെ വേദിയിൽ ഒരുമിച്ച് മിന്നും പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ് രണ്ട് പേരും.

ദിൽഷയ്ക്ക് ഒപ്പം ഒരിക്കൽ കൂടി ഒരു തകർപ്പൻ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. തമിഴിൽ ഹിറ്റ് പാട്ടായ മല്ലിപ്പൂ വച്ച് വച്ച് എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന ഡാൻസാണ് ദിൽഷയും ചെയ്തിരിക്കുന്നത്. തമിഴ് പെൺകുട്ടിയെ പോലെ സാരി ധരിച്ചാണ് ദിൽഷ ഡാൻസ് ചെയ്തിരിക്കുന്നത്.