‘കറുപ്പ് സാരിയിൽ ആരാധക മനം കവർന്ന് നടി ശ്രിന്ദ, അതീവ ഗ്ലാമറസ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ സഹസംവിധായകയായി ജോലി ആരംഭിച്ച് പിന്നീട് അഭിനയത്രിയായി മാറിയ ഒരു താരമാണ് നടി ശ്രിന്ദ. ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നതെങ്കിലും ആഷിഖ് അബുവിന്റെ 22 ഫെമയിൽ കോട്ടയം എന്ന സിനിമയിലാണ് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. പിന്നീട് അന്നയും റസൂലും, തട്ടത്തിന് മറയത്ത്, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും ശ്രിന്ദ വേഷം ചെയ്തു.

നിവിൻ പൊളിയുടെ നായികയായി 1983 എന്ന സിനിമയിൽ അഭിനയിച്ച് ശ്രിന്ദ ഒരുപാട് മലയാളികളുടെ മനസ്സിൽ ഇടംനേടി. കോമഡി റോളുകളിൽ തനിക്ക് തിളങ്ങാൻ സാധിക്കുമെന്ന് ശ്രിന്ദ അതിലൂടെ തെളിയിച്ചു. അങ്ങനെ നിരവധി സിനിമകളിൽ പിന്നീട് ശ്രിന്ദ കോമഡി കഥാപാത്രങ്ങളും സഹനടി വേഷങ്ങളും അവതരിപ്പിച്ചു. അത്തരം വേഷങ്ങളിൽ നിന്ന് ക്യാരക്ടർ റോളുകളിൽ ശ്രിന്ദ ഇപ്പോൾ മാറി കഴിഞ്ഞു.

അഭിനയത്തിലും ശ്രിന്ദ പ്രേക്ഷകരുടെ കൈയടി ഇപ്പോൾ നേടിയെടുക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രിന്ദ സിനിമയിലെ പോലെ നാടൻ വേഷങ്ങളിൽ അല്ല അവിടെ കാണാറുള്ളത്. ഗ്ലാമറസ് വേഷങ്ങളിലും ശ്രദ്ധ അവിടെ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. മിക്കപ്പോഴും അത് വൈറലായി മാറാറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശ്രിന്ദയ്ക്ക് ഒരു മകനുമുണ്ട്. 2018-ൽ ശ്രിന്ദ മറ്റൊരു വിവാഹം ചെയ്തിരുന്നു.

അതേസമയം ശ്രിന്ദയുടെ സാരിയിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. മേധ എന്ന ബ്രാൻഡിന്റെ മനോഹരമായ സാരിയിൽ ഉണ്ണി പി.എസിന്റെ മേക്കപ്പിൽ പാർവതി പ്രസാദ് എടുത്ത ഫോട്ടോസാണ് ശ്രിന്ദ പങ്കുവച്ചിട്ടുള്ളത്. സാരിയിൽ ശ്രിന്ദയെ കാണാൻ ഹോട്ടായിട്ടുണ്ടെന്ന് പലരും കമന്റും ഇട്ടിട്ടുണ്ട്. പാപ്പച്ചൻ ഒളുവിലാണ് ശ്രിന്ദയുടെ അവസാനമിറങ്ങിയ ചിത്രം.