ആഡ് ഫിലിമുകളിലും അവതാരകയായുമൊക്കെ കരിയർ ആരംഭിച്ച പിന്നീട് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയും പ്രേക്ഷക ശ്രദ്ധനേടിയപ്പോൾ സിനിമയിൽ അവസരം ലഭിക്കുകയും ചെയ്ത താരമാണ് നടി ശ്രീയ രമേശ്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലാണ് ശ്രീയ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം സത്യമേവ ജയതേ, ഏഴു രാത്രികൾ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.
സിനിമയിലേക്ക് എത്തുന്നത് മോഹൻലാൽ ചിത്രത്തിലൂടെയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം വേട്ട, ഒപ്പം, മോഹൻലാൽ, വികടകുമാരൻ, ഒടിയൻ തുടങ്ങിയ മലയാള സിനിമകളിൽ ശ്രീയ അഭിനയിച്ചു. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിലാണ് പിന്നീട് ശ്രീയ അഭിനയിച്ചത്.
അതിൽ ഒരു സീരിയൽ നടിയുടെ വേഷമാണ് ശ്രീയ ചെയ്തത്. ഇന്നും ലൂസിഫറിലെ ഗോമതി എന്ന പേരിലാണ് ശ്രീയ അറിയപ്പെടുന്നത്. തമിഴ്, കന്നഡ സിനിമകളിലും ശ്രീയ അഭിനയിച്ചിട്ടുണ്ട്. കാപ്പയാണ് മലയാളത്തിൽ ശ്രീയ അവസാന ചിത്രം. മലയാളത്തിലും തമിഴിലുമായി ചില സിനിമകൾ ശ്രീയയുടെ വരാനുണ്ട്. ശ്രീയ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോയാണ് മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.
ഒരു നീന്തൽ കുളത്തിൽ നിന്ന് നനഞ്ഞ് കയറി വരുന്ന ഒരു വീഡിയോ ആണ് ശ്രീയ പങ്കുവച്ചിരുന്നത്. പെട്ടന്ന് കണ്ടപ്പോൾ പലരും ഒന്ന് ഞെട്ടിപോയിന്ന് തന്നെ പറയേണ്ടി വരും. ലൂസിഫറിലെ ഗോമതിയാണോ ഇതെന്ന് പലരും ചോദിച്ചുപോയി. ഇത്രയും ഭംഗിയായി ശരീരം കാത്തുസൂക്ഷിക്കുന്നതിൽ പലരും അഭിനന്ദിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ സിനിമയിലും ശ്രീയയ്ക്ക് തിളങ്ങാൻ സാധിക്കട്ടെ എന്ന് പലരും ആശംസിച്ചു.
View this post on Instagram