‘ഹരിത ഭംഗിയിൽ മനം കവർന്ന് അനശ്വര രാജൻ, നാച്ചുറൽ ബ്യൂട്ടി എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് അനശ്വര രാജൻ. ചിത്രത്തിന്റെ വിജയം താരത്തിന്റെ അഭിനയത്തെ മലയാളികൾ ശ്രദ്ധിക്കപ്പെട്ടു. 2015-ൽ ആണ് താരം ആദ്യമായി ക്യാമറയുടെ മുന്നിൽ വരുന്നത്. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലൂടെ ആണ് താരത്തിന്റ തുടക്കം. ഉദാഹരണം സുജാതയിലെ ‘ആതിര കൃഷ്ണൻ’ എന്ന കഥാപാത്രമായി ആണ് താരം മലയാളികൾക്ക് മുന്നിൽ എത്തുന്നത്.

ചിത്രവും ചിത്രത്തിലേ അഭിനയവും താരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. 2019-ൽ എവിടെ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. വേണ്ട രീതിയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. അതെ വർഷം തന്നെ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ താരം നായികയായി അരങ്ങേറ്റം കുറിച്ചു. മാത്യൂസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ആരുന്നു മറ്റു കഥാപാത്രങ്ങൾ. ചിത്രം സൂപ്പർഹിറ്റ് ആയായതോടെ
അനശ്വര മുൻനിര നായികമാരിൽ ഇടം പിടിക്കുകയായിരുന്നു.

കൂടുതൽ പണം വാരിയ മൂന്നാമത്തെ ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ. തുടർന്ന് ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ, മൈക്ക്, അവിയൽ, തൃഷ നായികയായ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം റാങ്കി, പ്രണയ വിലാസം, തഗ്സ്(തമിഴ്) തുടങ്ങി പത്തിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. അനശ്വരയുടെ റിലീസിനായി കാത്തിരിക്കുന്ന ആദ്യ ഹിന്ദി അരങ്ങേറ്റ ചിത്രം ആണ് യാരിയൻ 2.

ബാംഗ്ലൂർ ഡേയ്സ് എന്ന മലയാളം ചിത്രത്തിന്റെ റീമേക് ആണ് യാരിയൻ 2. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആയി ക്കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായി വന്ന താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. നാച്ചുറൽ ബ്യൂട്ടി എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.


Posted

in

by