ബിഗ് ബോസ് താരമായ ജാസ്മിൻ ജാഫറിന് എതിരെ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറക്കൽ. ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ വരുന്നതിന് മുമ്പ് പറഞ്ഞ കാര്യങ്ങളും അതുപോലെ അവിടെ വച്ച് ചെയ്ത മോശം പ്രവർത്തിയും ചൂണ്ടികാണിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി വിമർശിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ, “എന്റെ ഒരു കൂട്ടുകാരനുണ്ട്.. അവൻ എവിടെ പോയാലും ഭയങ്കര വൃത്തിയാണ്. എവിടെ പോയാലും കുളിക്കാതെ പോകില്ല. ചെരുപ്പ് കഴുകാൻ തന്നെ 1 മണിക്കൂർ എടുക്കും. ഡെയിലി ചെരുപ്പ് വരെ അവൻ കഴുകും.
ഞാൻ അവനോട് നീ എന്തിനാണ് ഇത്രവൃത്തിക്ക് നടക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത്, “എന്റെ ഈ കറുപ്പ് നിറം കാരണം ഞാൻ എത്ര വൃത്തിയായി പോയാലും ആളുകൾ എന്നെ വൃത്തി ഇല്ലാത്തവനായിയാണ് കാണുന്നത് എന്നാണ്. അതുകൊണ്ട് ഞാൻ മാക്സിമം വൃത്തിയായി മാത്രമേ പുറത്ത് ഇറങ്ങിനടക്കൂ എന്നാണ്. കറുത്ത ആൾക്കാർ എത്ര കുളിച്ചൊരുങ്ങി നടന്നാലും കുറെ ആളുകൾ കരുതുന്നത് കറുപ്പ് വൃത്തി ഇല്ലാത്ത നിറം ആണെന്നാണ്. ഞാൻ ഇതൊക്കെ ഇവിടെ എഴുതിയത് ബിഗ് ബോസിലെ ജാസ്മിൻ ജാഫർ, വലിയ ബ്യൂട്ടി ഇൻഫ്ലുവൻസർ.
ഒരു ലോഡ് പുട്ടിയും ലിപ്സ്റ്റിക്കും അടിച്ചു നടക്കുന്ന അവൾക്ക് ബ്ലാക്ക് നിറം പുച്ഛം ആണെന്ന് അവൾ പോലും അറിയാതെ പല ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല വെളുത്തിട്ട് പാറുന്ന ക്രീം പ്രൊമോട്ട് ചെയ്ത സ്പ്രേ പോലും അടിക്കാത്ത ദീനിയായ യുവതിയാണ് ജാസ്മിൻ. അവൾ ഇന്നലെ ബിഗ് ബോസിൽ പറഞ്ഞത് പുള്ളിക്കാരി ഒന്നരാടൻ ദിവസം മാത്രമേ കുളിക്കൂ എന്നാണ്. അപ്പോ ഇത്രയും മാത്രമേ ഉള്ളൂ.. വെളുത്ത് പാറി നടക്കുന്നവർ ഭയങ്കര വൃത്തികാരും കറുത്ത സ്കിൻ ഉള്ളവർ കുളിക്കാത്തവർ ആണെന്നും പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്.
ജാസ്മിനെ കണ്ടെങ്കിലും അത് ആൾകാർ മാറ്റി ചിന്തിക്കുക.. സൗന്ദര്യം, വെളുപ്പ്, ഇതൊന്നും ഉണ്ടെങ്കിലും വൃത്തിയുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല. ഇതിന് ബെസ്റ്റ് ഉദാഹരണം ആണ് ജാസ്മിൻ. താൻ ആരുടെ എങ്കിലും ചായയിൽ തുമ്മി ഇട്ടാൽ, അത് മിനിമം കുടിക്കുന്ന ആൾക്കാരോട് കുടിക്കുന്നതിന് മുമ്പെങ്കിലും പറയാനുള്ള എത്തിക്ക്സ് ഇവിടെ പലർക്കുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ വെളുത്ത് പാറുന്ന ബ്യൂട്ടി ഇൻഫ്ലുവൻസറിന് അതില്ല.. ഷെയിം ഓൺ ഹേർ..”, ശ്രീലക്ഷ്മി അറക്കൽ കുറിച്ചു.