‘നിങ്ങളുടെ സൗന്ദര്യം വർണിക്കാൻ വാക്കുകളില്ല! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ഭാവന..’ – ഫോട്ടോസ് വൈറൽ

ലാൽജോസ് സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഭാവന. അതിൽ രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ച ഭാവന സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിനും അർഹയായി. പിന്നീട് തിളക്കം എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചു. ക്രോണിക് ബാച്ചിലർ, സിഐഡി മൂസ തുടങ്ങിയ സിനിമകളിലൂടെ നായികയായി ഭാവന സജീവമായി.

ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ ഭാവന തിളങ്ങി. ഇതിനിടയിൽ അന്യഭാഷകളിൽ നിന്നും ഭാവനയ്ക്ക് അവസരങ്ങൾ വന്നു. തമിഴിൽ അരങ്ങേറുന്നത് 2006-ലാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം തെലുങ്കിലും അഭിനയിച്ചു. താരം മലയാളം കഴിഞ്ഞ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളളത് കന്നഡയിലാണ്. 2010-ലായിരുന്നു കന്നഡ അരങ്ങേറ്റം. 2017-ന് ശേഷം ഭാവന മലയാളത്തിൽ നിന്ന് ചില കാരണങ്ങൾ കൊണ്ട് വിട്ടുനിന്നു.

2018-ലായിരുന്നു ഭാവനയുടെ വിവാഹം. ന്റിക്കാക്കൊരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെ അഞ്ച് വർഷങ്ങൾക്ക് സെഹ്‌ഷം ഭാവന മലയാളത്തിലേക്ക് തിരിച്ചുവന്നു. റാണി എന്ന സിനിമയും കഴിഞ്ഞ വർഷം ഭാവനയുടെ റിലീസ് ചെയ്തിരുന്നു. ഈ വർഷം കന്നടയിൽ ഇറങ്ങിയ കേസ് ഓഫ് കൊണ്ടാനയാണ് ഭാവന പ്രധാനവേഷത്തിൽ എത്തിയ അവസാനമിറങ്ങിയ സിനിമ. നടികർ ആണ് ഇനി ഭാവനയുടെ വരാനുള്ള മലയാള സിനിമ.

ടോവിനോയാണ് അതിൽ നായകൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ ഭാവനയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിങ്ങളുടെ സൗന്ദര്യം വർണിക്കാൻ വാക്കുകളില്ല എന്നായിരുന്നു ആരാധകരിൽ ചിലർ കമന്റ് ചെയ്തത്. സാന്ത്വനം സീരിയലിലെ അഭിനേതാവും ഭാവനയുടെ സുഹൃത്ത് ഷഫ്നയുടെ ഭർത്താവുമായ സജിൻ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.