‘ഭർത്താവിനും മകൾക്കും ഒപ്പം പൊന്മുടിയിൽ നടി ശ്രീക്കുട്ടി! ഒപ്പമുള്ളത് അച്ഛനാണോ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ ടെലിവിഷൻ പരമ്പരകളിൽ പലതും പ്രേക്ഷകർ ഏറെ ഉറ്റുനോക്കാറുണ്ട്. പലപ്പോഴും മറ്റു ചാനലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്നത് അവരുടെ പരമ്പരകളാണ്. വർഷങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. പൊതുവേ സീരിയലുകൾ സ്ത്രീകളെയും മുതിർന്നവരെയും ലക്ഷ്യം വച്ചാണ് വരാറുള്ളത്. ഇടയ്ക്ക് കുട്ടികൾക്ക് വേണ്ടിയും സീരിയലുകൾ വരാറുണ്ട്.

എന്നാൽ സ്കൂൾ, കോളേജ് കുട്ടികളെ കേന്ദ്രീകരിച്ച് വിരലിൽ എണ്ണാവുന്ന പരമ്പരകൾ മാത്രമേ വന്നിട്ടുള്ളൂ. അതിൽ തന്നെ പ്രേക്ഷകർ ഏറെ സ്വീകരിച്ച ഒന്നായിരുന്നു ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ്. യുവതീയുവാക്കൾക്ക് ഇടയിൽ ട്രെൻഡായി മാറിയ ഒരു പരമ്പരായിരുന്നു അത്. ആ സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ അഞ്ച് താരങ്ങളുണ്ട്. ഫൈവ് ഫിംഗേഴ്‌സ് എന്നാണ് ഇപ്പോഴും പ്രേക്ഷകർ അവരെ വിളിക്കുന്നത്.

ഓട്ടോഗ്രാഫിലെ ഫൈവ് ഫിംഗേഴ്സിലെ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് ശ്രീക്കുട്ടി. അതെ സീരിയലിൽ ക്യാമറാമാൻ ആയിരുന്ന മനോജുമായി പ്രണയത്തിലായി ശ്രീക്കുട്ടി വിവാഹിതയാവുകയും ചെയ്തിരുന്നു. പതിനെട്ടാം വയസ്സിൽ ആയിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം. ഇരുവരും തമ്മിൽ 12 വർഷത്തെ പ്രായവ്യത്യാസമുണ്ട്. ഒരു മകളും ഇരുവർക്കുമുണ്ട്.

ഇപ്പോഴിതാ ഭർത്താവിനും മകൾക്കും ഒപ്പം പൊൻ‌മുടിയിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രീക്കുട്ടി. ഇതിൽ തന്നെ ഭർത്താവിന് ഒപ്പമുളള ഫോട്ടോയുടെ താഴെ അച്ഛനാണോ എന്നൊക്കെ ചില കമന്റുകളും വന്നിട്ടുണ്ട്. ഇരുവരും തമ്മിൽ അത്രയും പ്രായവ്യത്യാസം ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ഇത്തരം കമന്റുകൾ വരാറുണ്ട്. ശ്രീക്കുട്ടി പൊതുവേ ഇത്തരം കമന്റുകൾ മൈൻഡ് ചെയ്യാറില്ല. ഈ അടുത്തിടെയായിരുന്നു ഇരുവരുടെയും പതിനൊന്നാം വിവാഹ വാർഷികം.