കുടുംബപ്രേക്ഷകരുടെയും യുവതിയുവാക്കളുടെയും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ്. ഓട്ടോഗ്രാഫിലെ മൃദുല എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ശ്രീക്കുട്ടി. അത് കഴിഞ്ഞ് വിവാഹിതയായ ശ്രീക്കുട്ടി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളിൽ സജീവമാവുകയാണ്. അതുപോലെ സോഷ്യൽ മീഡിയയിലും ശ്രീക്കുട്ടി ആക്ടിവയാണ്.
യൂട്യൂബർ എന്ന നിലയിലും സജീവമായി നിൽക്കുന്ന ശ്രീക്കുട്ടി തന്റെ വീഡിയോസിന് താഴെ സ്ഥിരമായി വരുന്ന ചില മോശം കമന്റുകൾക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ്. ഒരു ഫുഡ് റെസിപ്പി ഉണ്ടാക്കുന്ന വീഡിയോയിലൂടെയാണ് ശ്രീക്കുട്ടി പ്രതികരിച്ചത്. “ഒന്ന്, രണ്ട് പേർക്ക് കൊച്ചുള്ളി തൊലിക്കാൻ അറിയത്തില്ല കേട്ടോ.. അതിന്റെ വീഡിയോ ഇടാൻ പറഞ്ഞവർക്ക് വേണ്ടിയാണ് ഒന്ന്, രണ്ട് ഇതിന്റെ ഷോട്ട് ഇടുന്നത്.
പാവം അവർക്ക് തൊലിക്കാൻ അറിയത്തില്ല. എനിക്ക് നന്നായി തൊലിക്കാൻ അറിയാം.. എന്നെ തൊലിക്കാൻ ആരും പഠിപ്പിക്കണ്ട കേട്ടോ.. അഥവാ ഞാൻ തൊലിച്ചത് ശരിയായിട്ടില്ലെങ്കിൽ എന്നെ ഒന്ന് പഠിപ്പിച്ചു തരണേ.. കൊച്ചുള്ളി മാത്രമല്ല, വെളുത്തുള്ളിയും സവാളയുമൊക്കെ നന്നായിട്ട് തൊലിക്കാൻ അറിയാം. അതുകൊണ്ട് ഇങ്ങോട്ട് കയറി ആരും തൊലിക്കാൻ പഠിപ്പിക്കാൻ വരണ്ട കേട്ടോ.. മറ്റുള്ളവർ ദയവായിട്ട് ഒന്ന് ക്ഷമിക്കുക.
എത്ര വേണ്ടാന്ന് വച്ചാലും ഓരോ വീഡിയോസിനും താഴെയും ഭയങ്കര മോശമായിട്ട് കമന്റുകൾ ഇടുന്നത്. എടി, വാടി, പോടീ എന്നൊക്കെ രീതിയിലാണ് വിളിക്കുന്നത്. ഇവരുടെ ആരുടേയും വീട്ടിൽ കയറി ഞാൻ ഒന്നും എടുക്കാനോ ഉണ്ടാക്കാനോ വരുന്നില്ല. എത്ര മറുപടി കൊടുക്കേണ്ടന്ന് വിചാരിച്ചാലും വീണ്ടും വീണ്ടും ചൊറിഞ്ഞോണ്ട് ഇരിക്കുകയാണ്. ബാക്കിയുളളവർ ക്ഷമിക്കുക.. ഞാൻ എന്റെ ഇഷ്ടത്തിന് വീഡിയോ ചെയ്യും. അതിന് മാന്യമായിട്ട് കമന്റ് ഇടണം.
ഞാൻ പറഞ്ഞുവെന്ന് വച്ച് നിങ്ങൾ നിർത്താൻ ഒന്നും പോകുന്നില്ല. ഞാൻ ഇവരാരെയും ദ്രോഹിക്കാൻ ഒന്നും പോയിട്ടില്ല. മറ്റുള്ളവരോടാണ്, ഇനി ഞാൻ മാക്സിമം ഇത്തരം നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് റിപ്ലൈ കൊടുക്കാതിരിക്കാൻ ശ്രമിക്കാം.. പക്ഷേ സഹികെട്ട് നമ്മൾ അങ്ങ് പറഞ്ഞുപോകുന്നതാണ്. ചൊറിഞ്ഞോണ്ട് ഇരിക്കുമ്പോൾ നമ്മുടെ കൈയിൽ നിന്ന് അങ്ങ് പോകും. വെരി സോറി..”, ശ്രീക്കുട്ടി മോശം കമന്റുകൾക്ക് എതിരെ പ്രതികരിച്ചു.