‘കാമുകന്മാർക്ക് ഒപ്പം ദിയയും ഇഷാനിയും കറക്കം! ദിയ ദുബൈയിൽ, ഇഷാനി ട്രെക്കിങ്ങിൽ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്തമകൾ അഹാന സിനിമയിലേക്ക് എത്തിയ ശേഷം പതിയെ തന്റെ സഹോദരിമാരെ മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ സുപരിചിതരാക്കുകയും അവരെ റീൽസിലൂടെയും ടിക്-ടോക്കിലൂടെയും ആരാധകരെ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ബാക്കി മൂന്ന് പേരും സ്വന്തമായി തന്നെ വീഡിയോസ് ചെയ്യാൻ തുടങ്ങി.

ഇന്ന് കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമായി അഹാനയുടെ കുടുംബം മാറി. ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് അഹാനയുടെ അനിയത്തിമാരുടെ പേരുകൾ. ഇതിൽ ഇഷാനിയും ഹൻസികയും ഓരോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂട്ടത്തിൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ഒരാളാണ് ദിയ. അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോട് അനുകൂലാഭിപ്രായമുള്ള ഒരാളാണ് ദിയ.

അതിന്റെ പേരിലും ദിയയുടെ ആദ്യ പ്രണയത്തിന്റെ പേരിലുമൊക്കെ ഒരുപാട് വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. ദിയ വീണ്ടുമൊരു പ്രണയത്തിലായിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അനിയത്തി ഇഷാനിയും നേരത്തെ തന്നെ പ്രണയത്തിൽ ആണെന്ന് പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴിതാ കാമുകന്മാർക്ക് ഒപ്പം കറങ്ങാൻ പോയിരിക്കുകയാണ് ദിയയും ഇഷാനിയും.

ദിയ കാമുകനായ അശ്വിൻ ഗണേഷിന് ഒപ്പം ദുബൈയിലേക്കും ഇഷാനി കാമുകനായ അർജുൻ നായർക്കും സുഹൃത്തുക്കൾക്കും ഒപ്പം തിരുവനന്തപുരത്തെ ട്രെക്കിങ്ങ് സൈറ്റായ ദ്രവ്യപാറയിലേക്കുമാണ് ആണ് പോയത്. ഇഷാനി ഇതിന്റെ ചിത്രങ്ങളും ദിയ ദുബൈയിലെ ദീപ് ഡൈവ് ഹോട്ടലിലെ പൂളിൽ നിന്നുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് തന്നെ ഇരു പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.