‘പ്രായമൊക്കെ വെറും നമ്പർ മാത്രം! കറുപ്പ് സാരിയിൽ ഹോട്ട് ലുക്കിൽ നടി മായ വിശ്വനാഥ്..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ രംഗത്ത് ഒരുപോലെ സജീവമായി നിൽക്കുന്ന താരങ്ങൾ വളരെ കുറവാണ്. സിനിമയിൽ അഭിനയിക്കുന്നവർ സീരിയലുകളിലേക്ക് പോകാൻ മടിക്കുകയും സീരിയലിൽ അഭിനയിക്കുന്നവർക്ക് സിനിമയിലേക്ക് അധികം അവസരങ്ങൾ വരാതെ ഇരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ രണ്ടും ഒരുപോലെ കൊണ്ടുപോകുന്ന കുറച്ച് താരങ്ങളുണ്ട്. അവർക്ക് രണ്ടുപ്രേക്ഷകരെയും ആരാധകരായി കിട്ടാറുണ്ട്.

അത്തരത്തിൽ ഒരു അഭിനയത്രിയാണ് നടി മായ വിശ്വനാഥ്. ഇരുപത് വർഷത്തിൽ അധികമായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് മായ. സദാനന്ദന്റെ സമയം എന്ന ചിത്രത്തിലൂടെയാണ് മായ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതിന് ശേഷം ചതിക്കാത്ത ചന്തു എന്ന ചിത്രത്തിൽ നവ്യ നായരുടെ സുഹൃത്തിന്റെ വേഷം ചെയ്ത ശ്രദ്ധനേടിയ മായയെ തേടി കൂടുതൽ സഹനടി വേഷങ്ങൾ എത്തി.

രാഷ്ട്രം, മൂന്നാമതൊരാൾ, പകൽ, ഹാലോ, കേരള പൊലീസ്, പകൽ നക്ഷത്രങ്ങൾ, കുട്ടി സ്രാങ്ക്, കളേഴ്സ്, ഫാദർസ് ഡേ, ക്രോക്കോഡിൽ ലവ് സ്റ്റോറി, ആൾരൂപങ്ങൾ, തൊബാമ, പട്ടാഭിരാമൻ, ആറാട്ട്, സിബിഐ ഫൈവ് ദി ബ്രെയിൻ തുടങ്ങിയ മലയാള സിനിമകളിൽ മായ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി പ്രമുഖ സീരിയലുകളിലും മായ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വാശിയാണ് അവസാനമിറങ്ങിയ ചിത്രം.

സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് മായ. 54 വയസ്സ് ആയെങ്കിലും മായയെ ഇപ്പോൾ കണ്ടാലും ആരാധകരുടെ കണ്ണ് തള്ളുന്ന ലുക്കിലാണ് ഉള്ളത്. ഇപ്പോഴിതാ കറുപ്പ് സാരിയിലുള്ള മായയുടെ പുതിയ ഫോട്ടോസാണ് ആരാധകരുടെ നെഞ്ചിൽ ഇടംപിടിച്ചിരിക്കുന്നത്. എന്തൊരു സുന്ദരിയാണ്, പ്രായം പിന്നിലേക്കാണോ, എന്നൊക്കെ നിരവധി കമന്റുകളാണ് മായയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.