സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശ്രീകല ശശിധരൻ. അതിന് ശേഷം വിക്രമാദിത്യൻ, ഓർമ്മ, കൃഷ്ണ കൃപ സാഗരം തുടങ്ങിയ സീരിയലുകളിലൂടെ സജീവമായി സീരിയലിൽ ചുവടുറപ്പിച്ചു. 2007-ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച എന്റെ മാനസപുത്രി എന്ന പരമ്പരയാണ് ശ്രീകലയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തത്.
എന്റെ മാനസപുത്രിയിലെ സോഫിയ എന്ന നായികാ കഥാപാത്രമാണ് ശ്രീകല അവതരിപ്പിച്ചത്. മൂന്ന് വർഷത്തോളം റേറ്റിംഗിൽ ഏറെ മുന്നിൽ നിന്ന ഒരു പരമ്പര കൂടിയാണ് എന്റെ മാനസപുത്രി. അതിന് ശേഷവും ശ്രീകല നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. എങ്കിലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് എന്റെ മാനസപുത്രിയിലെ സോഫിയയെ തന്നെയാണ്. 2019 വരെ ശ്രീകല സീരിയലിൽ സജീവമായി നിന്നു.
2012-ലാണ് ശ്രീകല വിവാഹിതയാകുന്നത്. കാമുകനായ വിപിനെയാണ് താരം വിവാഹം ചെയ്തത്. ഒരു മകനും മകളുമാണ് താരത്തിനുള്ളത്. നർത്തകി കൂടിയായ ശ്രീകല യൂണിവേഴ്സിറ്റി കലാതിലകം ആയിരുന്നു. വിവാഹിതയായ ശേഷം ഇടയ്ക്കിടെ ആയിരുന്നു ശ്രീകലയുടെ സീരിയൽ അഭിനയം. 2019-ന് ശേഷം ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. ഈ വർഷം ശ്രീകല അതിശക്തമായി തിരിച്ചുവരവ് നടത്തി.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ബാലനും രമയും എന്നാണ് പരമ്പരയിലാണ് ഇപ്പോൾ ശ്രീകല അഭിനയിക്കുന്നത്. ഇപ്പോഴിതാ ശ്രീകലയുടെ കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. മകനും മകൾക്കും ഭർത്താവിനും ഒപ്പം നീല സാരി ധരിച്ച് അതിസുന്ദരിയായി ശ്രീകല തിളങ്ങി. ഇപ്പോഴും കാണാൻ എന്ത് ഭംഗിയാണ് ശ്രീകലയെ എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്.