‘കണ്മണി വരാൻ ഇനി ഏഴ് ആഴ്ചകൾ മാത്രം, മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സൗഭാഗ്യ..’ – ഫോട്ടോസ് കാണാം
ഡബ്സ്മാഷ് ലൂടെയും ടിക് ടോക് വീഡിയോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സൗഭാഗ്യ വെങ്കിടേഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നിറവയറിൽ അർജുനുമൊത്ത്ള്ള പ്രണയം നിമിഷങ്ങൾ പങ്കുവെച്ചാണ് സൗഭാഗ്യ ഇത്തവണ എത്തിയിരിക്കുന്നത്. അമ്മയാകാനൊരുങ്ങുന്ന താരം നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ആണ് ഇത്.
ചുവന്ന ഗൗണിൽ അതി സുന്ദരിയായിണ് സൗഭാഗ്യ ചിത്രത്തിൽ തിളങ്ങി കരിക്കുന്നത്. സൗഭാഗ്യയോടൊപ്പം അർജുനും ചിത്രത്തിലുണ്ട്. ഇരുവരും കുഞ്ഞിനെ വരവേൽക്കുന്നതും സന്തോഷനിമിഷങ്ങളും പ്രണയം നിമിഷങ്ങളും എല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്.
അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. മലയാള സിനിമയിൽ സുപരിചിതയായ താര കല്യാണിന്റെയും രാജാറാമിന്റെയും ഒറ്റ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് സൗഭാഗ്യയെ മലയാളികൾ അടുത്തറിഞ്ഞത്. അമ്മയെ പോലെ തന്നെ മകളും മികച്ച ഒരു നർത്തകിയാണ്.
അഭിനയത്തിന് തനിക്ക് താൽപര്യമില്ല എന്ന് സൗഭാഗ്യ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അർജുനുമൊത്ത് നടന്നത് പ്രണയവിവാഹമായിരുന്നു. താരകല്യാണിന്റെ ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥി കൂടിയായിരുന്നു അർജുൻ. ഇരുവരുടെയും വിവാഹത്തിന്റെ വിഡിയോസും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. വെറൈറ്റി ഡബ്‍സ്‍മാഷ് ചെയ്താണ് സൗഭാഗ്യ ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.