ഡബ്‌സ്മാഷ്, ടിക്-ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. അച്ഛനും അമ്മയും അഭിനേതാക്കൾ ആണെങ്കിൽ കൂടിയും സൗഭാഗ്യ സിനിമയിലോ സീരിയലുകളിലോ അഭിനയിച്ചിരുന്നില്ല. ഈ അടുത്തിടെയാണ് അമൃത ടി.വിയിലെ ഒരു കോമഡി സീരിയലിൽ സൗഭാഗ്യ അഭിനയിക്കാൻ തുടങ്ങിയത്.
ഭർത്താവ് അർജുൻ സോമശേഖറും സൗഭാഗ്യയും ഒന്നിച്ച അഭിനയിക്കുന്ന സീരിയലാണ് അമൃത ടി.വിയിലെ ഉരുളക്കുപ്പേരി. താരകല്യാൺ സിനിമകളും സീരിയലുകളുമായി ഏറെ തിരക്കുകളിലുള്ള ഒരാളാണ്. പക്ഷേ അമ്മയെ കുറിച്ചുള്ള ഒരു കാര്യം ഈ കഴിഞ്ഞ ദിവസം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും ഒരു ഓപ്പറേഷൻ ഉണ്ടെന്നും സൗഭാഗ്യ പങ്കുവച്ചത്.
സൗഭാഗ്യയുടെ മകൾ സുദർശനയെ കൈയിലെടുത്ത് ഓപ്പറേഷന് തൊട്ട് മുമ്പ് താരകല്യാൺ നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. എന്താണ് സംഭവിച്ചതെന്ന് സൗഭാഗ്യ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നില്ല. കണ്ടിട്ടില്ലാത്ത ഒരുപാട് പേർ തങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെന്നും അമ്മക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുമെന്ന് ഉറപ്പുണ്ടെന്നും സൗഭാഗ്യ പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു.
ഓപ്പറേഷൻ കഴിഞ്ഞ് അമ്മ സുഖമായിരിക്കുന്ന ആ സന്തോഷ വാർത്ത ഇപ്പോഴിതാ സൗഭാഗ്യ പങ്കുവച്ചിരിക്കുകയാണ്. താരകല്യാൺ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ഒരു ഫോട്ടോയാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. “നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനകൾക്ക് നന്ദി..”, എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ഈ സന്തോഷ വാർത്ത പങ്കുവച്ചിട്ടുള്ളത്. അമ്മ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ ആശംസിക്കുകയും ചെയ്തു.