‘കാത്തിരിപ്പിന് ഒടുവിൽ കൺമണിയെത്തി!! സൗഭാഗ്യ അമ്മയായി..’ – സന്തോഷം അറിയിച്ച് അർജുൻ സോമശേഖർ
പ്രശസ്ത സിനിമ-സീരിയൽ താരവും നർത്തകിയുമായ താരകല്യാണിന്റെ മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതയാണ്. ടിക്-ടോക്, ഡബ്സ്മാഷ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ വീഡിയോസ് പോസ്റ്റ് ചെയ്ത ശ്രദ്ധനേടിയ സൗഭാഗ്യ വിവാഹം ചെയ്തത് അമ്മയുടെ ശിഷ്യൻ കൂടിയായ ചക്കപ്പഴം എന്ന സീരിയിലൂടെ സുപരിചിതനായ അർജുൻ സോമശേഖറിനെയാണ്.
ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്തയാണ് ഭർത്താവ് അർജുൻ സോമശേഖർ ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നിറവയറിൽ ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സൗഭാഗ്യയുടെ വീഡിയോ വൈറലായത്.
അതുപോലെ ആശുപത്രിയിൽ അഡ്മിറ്റായ ശേഷം റൂമിലും ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്ത വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് അർജുൻ സന്തോഷം ആരാധകരെ അറിയിച്ചത്. ചിത്രത്തിൽ സൗഭാഗ്യയുടെ അമ്മ താരകല്യാണും കുഞ്ഞിനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.
താരകല്യാണും മകൾക്ക് പെൺകുഞ്ഞ് പിറന്നെന്ന് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് അറിയിച്ചിരുന്നു. “രാധേകൃഷ്ണാ.. ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു..”, താരകല്യാൺ ഒരു ഫോട്ടോയോടൊപ്പം കുറിച്ചു. മൂവരുടെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും താരകല്യാൺ അറിയിച്ചു.
View this post on Instagram