തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി സോന നായർ. അതിന് ശേഷം ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളിൽ അഭിനയിച്ച സോന നായർ ടെലിവിഷൻ രംഗത്തും പ്രേക്ഷകരുടെ പ്രീതി നേടിയിട്ടുള്ള ഒരു താരമാണ്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലാണ് സോനാ ആദ്യമായി ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുന്നത്.
പിന്നീട് പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിലെ ശാലിനി, മനസ്സിനക്കരെയിലെ ഷെറിൻ, വെട്ടത്തിലെ ഗോപാലകൃഷ്ണന്റെ സഹോദരി തുടങ്ങിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയെടുത്ത സോന നായരെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രം മോഹൻലാൽ നായകനായി എത്തിയ നരൻ എന്ന സിനിമയിലെ കുന്നുമ്മേൽ ശാന്ത എന്ന റോളാണ്. അതിലെ സോനയുടെ പ്രകടനം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായി.
ഇപ്പോഴും നരനിലെ കുന്നുമ്മേൽ ശാന്ത എന്നാണ് സോനയെ പറ്റി ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് പെട്ടന്ന് ഓർമ്മ വരുന്നത്. 25 വർഷത്തിൽ അധികമായി സോന സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട്. ധാരാളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സോനാ, തമിഴിലും അഭിനയിച്ചിട്ടുണ്ട്. ക്യാമറാമാനായ ഉദയൻ അമ്പാടിയെയാണ് സോനാ നായർ വിവാഹം ചെയ്തത്.
അതേസമയം സോനാ നായർ തന്റെ നാല്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ് മാർച്ച് നാലാം തീയതി. ജന്മദിനത്തിൽ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹങ്ങൾ നേടുകയും ചെയ്തു സോനാ നായർ. ആറ്റുകാലിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സോനാ നായർ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും എന്നാ ഒരു ലുക്കാണ്, ആരും നോക്കി നിന്നും പോകുമെന്ന കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.