‘മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജിയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ഫെമിന ജോർജ്..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസ് സൂപ്പർഹീറോ ആയി അഭിനയിച്ച് ഒടിടി റിലീസായി എത്തിയ പ്രേക്ഷകർ ഒന്നടങ്കം മികച്ച അഭിപ്രായം പറഞ്ഞ ചിത്രമായിരുന്നു മിന്നൽ മുരളി. ഗോദ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ബേസിൽ ജോസഫും ടോവിനോയും വീണ്ടും ഒന്നിച്ച സിനിമ നെറ്റ് ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ജയ്സൺ വർഗീസ്, മിന്നൽ മുരളി എന്ന റോളിൽ മികച്ച പ്രകടനമാണ് ടോവിനോ കാഴ്ചവച്ചത്.

നായകൻ പറ്റിയ വില്ലൻ എന്ന പോലെ നടൻ ഗുരു സോമസുന്ദരമായിരുന്നു വില്ലനായി പ്രേക്ഷകർ ഞെട്ടിച്ചത്. നായികയായി അഭിനയിച്ച താരവും മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ചവച്ചിരുന്നത്. ഒരു പുതുമുഖം ആയിരുന്നിട്ട് കൂടിയും അത് വളരെ ഭംഗിയായി അവതരിപ്പിച്ചു. ഫെമിന ജോർജ് എന്ന താരമാണ് മിന്നൽ മുരളിയിൽ നായികയായി അഭിനയിച്ചത്. ബ്രൂസ്ലീ ബിജി എന്ന കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിച്ചത്.

സൂപ്പർഹീറോ ശക്തി കിട്ടി നായകനും വില്ലനും പരസ്പരം പോരാടുമ്പോൾ, അവരെ കൈയടി കിട്ടുന്ന രംഗങ്ങൾ ക്ലൈമാക്സിൽ ചെയ്താണ് ഫെമിനയും പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയത്. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ശേഷം മെക്കിൽ ഫാത്തിമ എന്ന സിനിമയിലാണ് ഇപ്പോൾ ഫെമിന ജോർജ് അഭിനയിക്കുന്നത്. മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം.

മിന്നൽ മുരളി കഴിഞ്ഞപ്പോൾ തന്നെ ഫെമിനയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ കൂളിംഗ് ഗ്ലാസ് വച്ച് വെള്ള ബനിയനും നീല ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസ് ഫെമിന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഷനീർ മൊയ്തീനാണ് ഫെമിനയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഞങ്ങളുടെ ബ്രൂസ്ലീ ബിജി ആളാകെ അങ്ങ് മാറി പോയല്ലോ എന്നാണ് ആരാധകർ പറയുന്നത്.