മോഹൻലാൽ നായകനായി ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു 2005-ൽ പുറത്തിറങ്ങിയ നരൻ. മോഹൻലാൽ മുള്ളൻകോലി വേലായുധനായി തകർത്ത് അഭിനയിച്ച ചിത്രത്തിൽ വേറെയും ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നു. മുള്ളൻകോലി വേലായുധൻ കഴിഞ്ഞാൽ ഏറ്റവും പ്രശസ്തമായ കഥാപാത്രം അതിലെ കുന്നുമ്മൽ ശാന്ത ആയിരിക്കും. വേലായുധന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരാളാണ് അത്.
കാലമത്രെ കഴിഞ്ഞാലും വേലായുധനും കുന്നുമ്മൽ ശാന്തയും മലയാളികൾ മനസ്സിലുണ്ടാകും. കുന്നുമ്മൽ ശാന്തയായി അഭിനയിച്ചിരുന്നത് നടി സോന നായർ ആയിരുന്നു. മോഹൻലാലിനെ വേറെയും ഒരുപാട് കഥാപാത്രങ്ങളിൽ അറിയപ്പെടുന്നുണ്ടെങ്കിൽ സോന നായരുടെ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്ന കഥാപാത്രം കുന്നുമ്മൽ ശാന്ത ആയിരിക്കും. മറ്റൊരു കഥാപാത്രം മനസ്സിലേക്ക് പെട്ടന്ന് കയറി വരില്ല.
തൂവൽ കൊട്ടാരം എന്ന സിനിമയിലാണ് സോന നായർ ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങളെ സോന അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കൂടാതെ ടെലിവിഷൻ രംഗത്തും സജീവമായ ഒരാളാണ് സോന നായർ. വിവാഹ ശേഷവും തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോയ ഒരാളാണ് സോന. ക്യാമറാമാനായ ഉദയൻ അമ്പാടിയാണ് സോനയുടെ ഭർത്താവ്.
View this post on Instagram
സോന തന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. സെറ്റ് സാരിയുടുത്തുള്ള സോനയുടെ അതിലെ ചെറിയ വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അന്നും ഇന്നും കുന്നുമ്മൽ ശാന്തയ്ക്ക് മാറ്റമില്ല എന്നാണ് ആരാധകർ പറയുന്നത്. തമിഴിൽ വേലൈകാരൻ എന്ന സീരിയലിലാണ് സോന നായർ അഭിനയിച്ചുകൊണ്ടിരുന്നത്.