‘മാരാർ കപ്പ് കൊണ്ടുപോയെങ്കിൽ, ഞാൻ എല്ലാവരുടെയും മനസ്സാണ് കൊണ്ടുപോയത്..’ – പ്രതികരിച്ച് ശോഭ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാനിച്ചിരിക്കുകയാണ്. അഖിൽ മാരാർ ബിഗ് ബോസ് വിജയിയായി മാറുകയും ചെയ്തു. ഫിനാലെ കഴിഞ്ഞ് രണ്ടാം ദിവസമായെങ്കിലും ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയിൽ നാലാം സ്ഥാനം നേടിയ ശോഭ വിശ്വനാഥ് ഇന്നാണ് എത്തിയത്. ശോഭയെ സ്വീകരിക്കാൻ വേണ്ടി നിരവധി ആരാധകരും എത്തിയിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ ശോഭ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചു.

“എല്ലാവർക്കും നന്ദി.. ഒരു വലിയ യാത്ര തന്നെയായിരുന്നു. 100 ദിവസമെന്ന് പറഞ്ഞാൽ.. പോയതിനേക്കാൾ പത്തിരട്ടി സ്ട്രോങ്ങായിട്ട് എനിക്ക് ഫീൽ ചെയ്യുന്നു. ടോം ആൻഡ് ജെറി എന്നൊക്കെ ഒരുപാട് പേർ പറയുന്നുണ്ടായിരുന്നു. ടോം കപ്പ് കൊണ്ടുപോയാൽ എന്താ ജെറി എല്ലാവരുടെയും മനസ്സാണ് കൊണ്ടുപോയത്. ഒരുപാട് സന്തോഷമുണ്ട് എനിക്ക്..ഒരുപാട് മെസ്സേജുകൾ എനിക്ക് വരുന്നുണ്ട്.

എന്തെങ്കിലും ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മനസ്സിൽ തട്ടി സോറി പറയുന്നു. ഇതൊരു ഗെയിം ആണ്. നമ്മുടെ ഭാഗത്ത് നിന്നും സൈബർ ബുള്ളിയിങ് ഒന്നും ഉണ്ടാവുകയില്ല. അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കട്ടെ.. നാളെ അമ്പലങ്ങളിൽ ഒക്കെ പോകണം.. എന്റെ കൂടെ ഇത്രയും പിന്തുണ തന്നെ എന്റെ പ്രേക്ഷകർക്ക് ഒരായിരം നന്ദി.. കപ്പ് കിട്ടുന്നതിനേക്കാൾ ഹൃദയം കിട്ടുക എന്നതാണ് വലുത്.

അത് ഞാൻ നേടി കഴിഞ്ഞു. ഞാൻ വിജയിച്ചു തന്നെയാണ് നിൽക്കുന്നത്. കണ്ടില്ലേ ഇത് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. എല്ലാവരും എന്റെ കൂടെ വേണം.. അഖിലായിട്ട് ഒരു പ്രശ്നവുമില്ല. അവിടെയുള്ള പ്രശ്നങ്ങൾ അവിടെ തന്നെ തീർത്തിട്ടാണ് വന്നത്. അങ്ങോട്ടും ഇങ്ങോട്ടും പകയില്ല എന്നതാണ് ഈ സീസണിന്റെ ഒരു പ്രതേകത. ഞാൻ എന്തായിരുന്നോ അതെ പോലെ നിലപാടുകളുമായിട്ടാണ് ഞാൻ നിന്നത്..”, ശോഭ പറഞ്ഞു.