‘താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല..’ – കമന്റ് ചുട്ട മറുപടി കൊടുത്ത് അഭയ ഹിരണ്മയി

ഒരുപാട് പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ലെങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. ഗോപി സുന്ദറുമായുള്ള പ്രണയവും ഒരുമിച്ചുള്ള ജീവിതവുമാണ് അഭയയെ വാർത്തകളിൽ കൂടുതൽ നിറയാൻ കാരണമായത്. പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞപ്പോൾ അഭയ ഒറ്റയ്ക്ക് പ്രോഗ്രാമുകളിലൂടെ വീണ്ടും സംഗീത ലോകത്ത് വളരെ സജീവമായി നിൽക്കുകയും ചെയ്തു.

ഇന്ന് വിദേശരാജ്യങ്ങളിൽ പോലും പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന തിരക്കുള്ള ഗായികയായി അഭയ മാറി. ഖത്തറിൽ സംഘടിപ്പിച്ച് ഹിരണ്മയംലൈവ് എന്ന പ്രോഗ്രാമിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിലെ അഭയയുടെ വസ്ത്രധാരണത്തെ കുറിച്ച് ചില മോശം കമന്റുകൾ വന്നപ്പോൾ അതിനെതിരെ അഭയ പ്രതികരിച്ചു. കമന്റ് ഇട്ടയാളുടെ പേര് എടുത്തു മെൻഷൻ ചെയ്താണ് അഭയ മറുപടി കൊടുത്തത്.

‘മോശം വസ്ത്രം ധരിക്കുന്നതുകൊണ്ടാണോ നാട്ടില്‍ കുട്ടികള്‍ പോലും ബലാ.ത്സംഗത്തിന് ഇരയാകുന്നത്..’, എന്നായിരുന്നു ആദ്യ മറുപടി. മറുപടിയിട്ട് അയാൾക്ക് അഭയ വീണ്ടും ചുട്ടമറുപടി കൊടുത്തു. ‘താങ്കൾ താങ്കളെ പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാൻ ശ്രമിക്കരുത്. ഇതിനെ കഴപ്പെന്നാണ് പറയുക. അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്.. അത് ഇറക്കാനുള്ള ഇടം എന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് അല്ല..’, അഭയ പറഞ്ഞു. പ്രതികരണം രൂക്ഷമായതോടെ കമന്റ് ഇട്ടയാൾ ഡീലീറ്റ് ചെയ്തു മുങ്ങി.

പിന്നീട് മറ്റൊരു വ്യക്തി വീണ്ടും അഭയയുടെ മറുപടിയുടെ മോശം കമന്റ് ഇട്ടു. ‘ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. പിന്നെ പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് ന.ഗ്നത കാണിക്കുന്നത് മാനസിക രോഗമാണ്. തെറ്റായ രീതിയിൽ കുത്ത് അഴിഞ്ഞ് ജീവിച്ച് മറ്റുള്ളവർക്ക് തെറ്റായ സന്ദേശംനൽകി പോകുന്നവർക്ക് വീരാളി പട്ടം കിട്ടുമോ’, ഇതായിരുന്നു അയാളുടെ മറുപടി.

ഇതിനും അഭയ രൂക്ഷമായ മറുപടി തന്നെ നൽകി. “ഇത് 2023 ആണ്.. താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല! ജാനകിയമ്മയും ചിത്രാമ്മയുടെക്കെ വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത്.. എന്റെ ഡ്രെസ്സിനു വിലക്കുറവാണ് എന്ന് ആര് പറഞ്ഞു.. നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്..”, അഭയ പ്രതികരിച്ചു. അഭയയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടത്.