‘അമ്മയുടെ ജന്മദിനത്തിൽ തിരകെ ജോലിയിലേക്ക്! ജിന്നിന്റെ ടീസർ പുറത്തുവിട്ട് സിദ്ധാർഥ് ഭരതൻ..’ – കുറിപ്പ് വൈറൽ

മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിത നമ്മളെ വിട്ടുപിരിഞ്ഞിട്ട് 16 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്നും ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. 50 വർഷത്തിൽ അധികമായി സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന കെ.പി.എ.സി ലളിത ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. 2 തവണ ദേശീയ അവാർഡും 4 തവണ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട് ഈ അതുല്യപ്രതിഭ.

1978-ലായിരുന്നു സംവിധായകൻ ഭരതനുമായി വിവാഹിതയാകുന്നത്. രണ്ട് മക്കളാണ് കെ.പി.എ.സി ലളിതയ്ക്ക് ഉള്ളത്. മൂത്തത് മകൾ ശ്രീകുട്ടിയും, ഇളയയാൾ സിദ്ധാർഥ് ഭരതൻ സിനിമയിൽ സംവിധായകനും അഭിനേതാവുമാണ്. സിദ്ധാർഥ് 2016-ന് ശേഷം അധികം അഭിനയിച്ചിട്ടില്ല. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിദ്ധാർഥ് സിനിമയിലേക്ക് എത്തുന്നത്.

അമ്മയുടെ മരണ നടന്ന 16 ദിവസങ്ങൾക്ക് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കുകയാണെന്ന് സിദ്ധാർഥ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സിദ്ധാർഥ് പുതിയതായി സംവിധാനം ചെയ്യുന്ന ‘ജിന്ന്’ എന്ന സിനിമയുടെ ടീസറും ഇന്ന് തന്നെ പുറത്തിറങ്ങുകയും ചെയ്തു. അതും സിദ്ധാർഥ് പങ്കുവച്ചിട്ടുണ്ട്. “അമ്മയുടെ വിയോഗം കഴിഞ്ഞ് 16-ാം ദിവസമായിരുന്നു ഇന്നലെ. ഇത് വിലാപ കാലയളവിന്റെ ഔദ്യോഗികമായ അവസാനത്തെ സൂചിപ്പിക്കുന്നു.

ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്, അതിനാൽ ഈ ശുഭദിനത്തിൽ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാൻ ഞാൻ തീരുമാനിച്ചു. ജിന്നിന്റെ ഒരു ടീസർ പുറത്തിറങ്ങി, എന്റെ അമ്മയുടെ ഈ സ്‌മാരകമായ നഷ്ടത്തിൽ എന്നെ സഹായിക്കാൻ. സുഹൃത്തുക്കളെ.. നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്..”, സിദ്ധാർഥ് അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.