‘ബോക്സിംഗ് പരിശീലിച്ച് അപർണ ബാലമുരളി, തനിക്കും ഇത് ചെയ്യണമെന്ന് ഐശ്വര്യ ലക്ഷ്മി..’ – വീഡിയോ കാണാം

2015-ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മഹേഷിന്റെ പ്രതികാരത്തിൽ ജിംസി എന്ന നായിക കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി അപർണ ബാലമുരളി. ഇന്നും പ്രേക്ഷകർ അപർണയെ ഓർക്കുന്നതും ആ കഥാപാത്രത്തിലൂടെയാണ്. അതിന് ശേഷം തമിഴിൽ നിന്നും അപർണയ്ക്ക് അവസരം ലഭിച്ചു.

ഏറ്റവും ഒടുവിൽ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കോരിത്തരിപ്പിച്ച സൂര്യ ചിത്രമായ ‘സൂരറൈ പോട്ര്‌’യിലെ ബോമ്മി എന്ന കഥാപാത്രം. അപർണയുടെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു അത്. മികച്ച പ്രകടനമായിരുന്നു അപർണ ആ ചിത്രത്തിൽ കാഴചവച്ചത്. ഒ.ടി.ടി റിലീസായി ഇറങ്ങിയ സൂരറൈ പോട്ര്‌ പാൻ ഇന്ത്യ ലെവലിൽ വരെ വലിയ അംഗീകാരങ്ങളും പ്രശംസകളും നേടിയിരുന്നു.

മലയാളത്തിലും തമിഴിലും ഇപ്പോൾ ഒരേപോലെ തിരക്കുള്ള ഒരു താരമാണ് അപർണ. ഇപ്പോഴിതാ അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോക്സിംഗ് പരിശീലിക്കുന്ന ഒരു വീഡിയോയാണ് അപർണ പോസ്റ്റ് ചെയ്തത്. പുതിയ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണോ ബോക്സിംഗ് പഠിക്കുന്നതെന്ന് അറിയില്ല.

തനിക്കും ഇത് ചെയ്യണമെന്ന് നടി ഐശ്വര്യ ലക്ഷ്മി വിഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇനി ഇടി മേടിക്കാതെ നോക്കണല്ലോ, ഒരു കൈ അകലം ഇനി പാലിക്കണമല്ലോ തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്. തീത്തും നൻഡറുമാണ് എന്ന തമിഴ് സിനിമയാണ് അപർണയുടെ അവസാന റിലീസ് ചിത്രം. നിതം ഒരു വാനം, ഉല, പദ്മിനി, ഉണ്ണി മുകുന്ദൻ മൂവി തുടങ്ങിയവയാണ് അപർണയുടെ അടുത്ത ചിത്രങ്ങൾ.


Posted

in

by