മലയാളത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ ഏറ്റവും തരംഗമായി തീർന്ന സിനിമകളിൽ ഒന്നായിരുന്നു 2016-ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രം. കോളേജ് ഐവിയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ ഉടനീളം കാണിച്ചിരിക്കുന്നത്. അഭിനയിച്ചവരിൽ പ്രധാനവേഷങ്ങൾ ചെയ്തവരെല്ലാം പുതുമുഖ താരങ്ങളും അധികം സ്റ്റാർ വാല്യൂ ഉള്ള താരങ്ങളോ ആയിരുന്നില്ല.
നിവിൻ പൊളി സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ആ സിനിമയിൽ നായികയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സിദ്ധി മഹാജൻകട്ടി. ആനന്ദത്തിൽ ദിയ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. ക്യൂട്ട് ആയിട്ടുള്ള ഒരു നായികാ കഥാപാത്രമായിട്ട് ആദ്യാവസാനം വരെ സിദ്ധി അത് ചെയ്തു. അങ്ങനെ ഒരുപാട് ആരാധകരെയും കിട്ടി.
മലയാളി ആണെങ്കിലും സിദ്ധി പഠിച്ചതും വളർന്നതുമെല്ലാം കൂടുതൽ ബാംഗ്ലൂരിലാണ്. ആ സിനിമയിൽ അഭിനയിച്ച പലരും അഭിനയ ജീവിതത്തിൽ സജീവമായി നിന്നെങ്കിലും സിദ്ധിയെ അതിന് ശേഷം ഒരു സിനിമയിൽ മാത്രമാണ് കണ്ടത്. ഹാപ്പി സർദാർ എന്ന സിനിമയിലാണ് സിദ്ധി അഭിനയിച്ചത്. അത് പരാജയപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പക്ഷേ സിദ്ധി വളരെ സജീവമായി നിൽക്കുന്നുണ്ട്.
ഇപ്പോഴിതാ സിദ്ധിയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പയസ് ജോൺ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മിനി സ്കർട്ടിൽ ഗ്ലാമറസ് ലുക്കിൽ ഒരു കസേരയിൽ ഇരിക്കുന്ന ഫോട്ടോസ് എടുത്തിരിക്കുന്നത് ഐ ഫോണിലാണ്. ആരാധകരുടെ മനസ്സ് കീഴടക്കിയ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞിരിക്കുകയാണ്.