‘കുഞ്ഞിന് എട്ട് വയസ്സായി, അവരിപ്പോൾ ഈ ഭൂഖണ്ഡത്തിൽ ഇല്ല!! സന്തോഷത്തോടെ ജീവിക്കുന്നു..’ – ഷൈൻ ടോം ചാക്കോ

സിനിമയിൽ വർഷങ്ങളോളം സഹസംവിധായകനായും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ അഭിനയിച്ച് പിന്നീട് മലയാളത്തിലെ മികച്ച ന്യൂ ജൻ നടന്മാരിൽ ഒരാളായി മാറിയ താരമാണ് ഷൈൻ ടോം ചാക്കോ. തമിഴിലും തെലുങ്കിലും വരെ അരങ്ങേറി തിളങ്ങി നിൽക്കുന്ന ഷൈന്റെ അടുത്ത ഇറങ്ങാനായിട്ടുള്ള ചിത്രം അടിയാണ്. പ്രശോഭ്‌ വിജയൻ സംവിധാനം ചെയ്യുന്ന ആ ചിത്രത്തിൽ അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്.

ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഷൈൻ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഷൈൻ ആദ്യമായി വിവാഹത്തെ കുറിച്ചും തന്റെ ആദ്യ ഭാര്യയെയും മകനെയും കുറിച്ച് പറയുകയും ചെയ്തിരിക്കുന്നത്. “എനിക്ക് പെൺകുട്ടികളായി ഇടപെഴുകാൻ അറിയില്ലെന്ന് ടീസർ കണ്ടപ്പോൾ മനസ്സിലായില്ലേ.. താലികെട്ടാൻ അഹാന പഠിപ്പിച്ചു. കെട്ടിപ്പിടിക്കാൻ മാത്രം പഠിപ്പിച്ചില്ല.

എനിക്ക് ആണേൽ സ്ത്രീകളോട് ഇടപെഴുകി പരിചയമില്ലല്ലോ.. കല്യാണം കഴിച്ചു കൊച്ചുണ്ടായി, പക്ഷേ മറന്നുപോയി.. ഇനി ആദ്യം മുതൽ പഠിക്കണം..”, ഷൈൻ പറഞ്ഞു. കുഞ്ഞിന്റെ കാര്യം എങ്ങും പറഞ്ഞിട്ടില്ലലോ എന്ന് അവതാരക ചോദിക്കുമ്പോഴാണ് ഷൈൻ തുറന്നുപറയുന്നത്. “കുഞ്ഞ് സുഖമായി ഇരിക്കുന്നു. സിയാൽ എന്നാണ് അവന്റെ പേര്. അവരിപ്പോൾ ഈ ഭൂഖണ്ഡത്തിൽ ഇല്ല!! അല്ലെങ്കിലും വേർപിരിഞ്ഞ് കഴിഞ്ഞാൽ കുട്ടികൾ ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലത്.

അല്ലെങ്കിൽ പത്ത് ദിവസം അവിടെ നിന്ന് ഇവിടുത്തെ കുറ്റവും, ഇവിടെ നിന്നിട്ട് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കൺഫ്യൂസ്ഡ് ആയി പോകും. ഒരു കുറ്റം മാത്രം വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, നമ്മൾ ആരുടേയും കുറ്റം പറയില്ലല്ലോ.. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ, ഒരു കാര്യത്തിലും! എല്ലാവരും സമാദാനത്തോടെ ജീവിക്കുകയല്ലേ.. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്..”, ഷൈൻ പറഞ്ഞു. ഇങ്ങനെയൊരു വിഷമം ഷൈൻ ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.