പി പദ്മരാജന്റെ തിരക്കഥയ്ക്ക് ഭരതൻ സംവിധാനം ചെയ്ത് 1978-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു രതിനിർവേദം. ബോക്സ് ഓഫീസിൽ വലിയ അന്ന് വലിയ ചലനം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു അത്. പിന്നീട് വർഷങ്ങൾക്ക് ശേഷം 2011-ൽ ടി.കെ രാജീവ് കുമാർ അതേപേരിൽ തന്നെ ആ സിനിമ വീണ്ടും റീമേക്ക് ചെയ്തിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഇറങ്ങിയിട്ടും ആളുകൾ ആ സിനിമ കാണാൻ ഇരച്ചുകയറി.
ആദ്യ സിനിമയിൽ ജയഭാരതിയും കൃഷ്ണചന്ദ്രനും പ്രധാന റോളുകളിൽ അഭിനയിച്ചപ്പോൾ രണ്ടാമത് റീമേക്ക് ചെയ്തപ്പോൾ ശ്വേതാ മേനോനും ശ്രീജിത്ത് വിജയുമാണ് പ്രധാന റോളുകൾ ചെയ്തിരുന്നത്. രതി ചേച്ചിയും പപ്പുവും രണ്ടു സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ഒരു അപൂർവ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് താരസംഘടന മീറ്റിൽ വച്ചു.
താരസംഘടനായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് ഇരുതലമുറയിലെയും നാല് താരങ്ങളുടെയും അപൂർവ സംഗമം വേദിയായിരിക്കുകയാണ്. ആദ്യ സിനിമയിലെ പപ്പുവായ കൃഷ്ണചന്ദ്രനാണ് ഈ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ജയഭാരതി, ശ്വേതാ മേനോൻ, ശ്രീജിത്ത് വിജയ് എന്നിവർക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് കൃഷ്ണചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.
“പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെമിൽ” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണ ചന്ദ്രൻ ഫോട്ടോ പോസ്റ്റ് ചെയ്തത്. മലയാളികളുടെ സ്വന്തം ‘പപ്പുമാരും രതിചേച്ചിമാരും’ എന്നും സിനിമ പ്രേമികളും അതിന് മറുപടി നൽകിയിട്ടുമുണ്ട്. പി പദ്മരാജൻ തന്നെ എഴുതിയ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഇരു സിനിമകളും എടുത്തിരിക്കുന്നത്. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ വീണ്ടുമൊരു രതിനിർവേദം വരുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.