‘ഉടൻ പണത്തിലെ മീനാക്ഷിയാണോ ഇത്!! ഗ്ലാമറസ് ലുക്ക് കണ്ട് അമ്പരന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

മഴവിൽ മനോരമയിലെ നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. അതിൽ മീനാക്ഷി മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയില്ലെങ്കിൽ കൂടിയും മീനാക്ഷി അതിലൂടെ ഒരുപാട് ശ്രദ്ധനേടിയിരുന്നു. മികച്ച കോമഡിയൻ അവാർഡും അതിൽ പങ്കെടുത്തപ്പോൾ മീനാക്ഷിയ്ക്ക് ലഭിച്ചു.

2018-ൽ നായികാനായകനിൽ വിധികർത്താവായ ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. 2021-ൽ മീനാക്ഷി ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിൽ ഫഹദിന്റെ മകളുടെ റോളിൽ അഭിനയിച്ചിരുന്നു. ഒടിടി റിലീസ് ആയിരുന്നു. 2022-ൽ പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഹൃദയത്തിലും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു.

സിനിമയ്ക്ക് പുറമേ മീനാക്ഷി മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന ഗെയിം ഷോയിൽ അവതാരകയായി എത്തുകയും ഒരുപാട് ആളുകളുടെ മനസ്സിൽ ഇടംനേടുകയും ചെയ്തു. ആ ഷോയിലൂടെയാണ് മീനാക്ഷി കൂടുതൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ധാരാളം ആരാധകരെയും മീനാക്ഷി അതിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു. തോൽവി എഫ്.സിയാണ് അടുത്ത ചിത്രം.

അതേസമയം മീനാക്ഷിയുടെ പുതിയ ലുക്കിലുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സംഗീത സംവിധായകനായ അനിരുദ്ധിന്റെ മ്യൂസിക് ഷോ കൊച്ചിയിൽ വച്ച് നടന്നപ്പോൾ അത് കാണാൻ വേണ്ടിയെത്തിയപ്പോഴുള്ള ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ചിലർ മീനാക്ഷിയുടെ വസ്ത്രധാരണത്തിന് എതിരെ മോശം പരാമർശങ്ങളും നടത്തിയിട്ടുണ്ട്.