‘തെലുങ്ക് അഭിമുഖത്തിനിടെ അവതാരകയ്‌ക്ക്‌ ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ ടോം ചാക്കോ..’ – വീഡിയോ വൈറൽ

ഷൈൻ ടോം ചാക്കോയും സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന അഭിമുഖങ്ങളും എന്നും മലയാളികൾ ഉറ്റുനോക്കുന്ന ഒന്നാണ്. അദ്ദേഹം അഭിമുഖത്തിന് ഇടയിൽ സംസാരിക്കുന്ന സംഭാഷണ രീതിയും ശരീര ആംഗ്യങ്ങളും സ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയും ഇടയ്ക്ക് അതൊക്കെ ട്രോളുകളിൽ നിറയുകയുമൊക്കെ ചെയ്യാറുണ്ട്. ഇനി അത് അന്യഭാഷകളിലും ട്രെൻഡാകാൻ പോവുകയാണ്.

അതിന് തുടക്കം എന്നോളം ഷൈൻ ടോം ചാക്കോ നൽകിയ ഏറ്റവും പുതിയ തെലുങ്ക് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം തന്നെ ധാരാളം. അവിടെ ചെന്നിട്ടും ഷൈനിന് ഒരു മാറ്റവുമില്ലെന്നാണ് മലയാളികളുടെ കമന്റുകൾ. ഇത്രത്തോളം വൈറലാകാൻ കാരണം മറ്റൊരു കാരണം കൂടിയുണ്ട്. അവതാരക ഷൈൻ ടോം ധരിച്ച ഷർട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ ശേഷമാണ് മലയാളികൾ കാണാറുള്ള താരത്തെ കണ്ടത്.

നാഗ ശൗര്യ നായകനായി എത്തുന്ന രംഗബലി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് സംഭവം നടക്കുന്നത്. അവതാരക ഷൈൻ ധരിച്ച ഷർട്ട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞപ്പോൾ ഷൈൻ അതിന്റെ ബട്ടൺസ് അഴിച്ച് ഷർട്ട് ഊരാൻ തുടങ്ങി. ഷർട്ട് ഊരിനൽകാം പക്ഷേ അത് ധരിക്കണമെന്ന് അവതാരകയോട് ഷൈൻ ആവശ്യപ്പെട്ടു. അപ്പോൾ തന്നെ അവതാരക വിഷയം മാറ്റി.

ഭാഗ്യത്തിന് പാന്റ് ഇഷ്ടപ്പെട്ടെന്ന് പറയാൻ തോന്നിയില്ലെന്ന് അവതാരക തമാശ രൂപേണ പറയുകയും ചെയ്തു. ബട്ടൺസ് ഊരി തുടങ്ങിയപ്പോഴേ സിനിമയുടെ സംവിധായകനായ പവൻ ബാസംസേട്ടി ചിരിച്ചുകൊണ്ട് തടയാനും ശ്രമിക്കുന്നുണ്ട്. എന്തായാലും ഷൈനെ തെലുങ്ക് പ്രേക്ഷകർക്കും ഏറെ ഇഷ്ടമായിരിക്കുകയാണ്. ഇത് ഷൈന്റെ രണ്ടാമത്തെ തെലുങ്ക് സിനിമയാണ്. ഇത് കൂടാതെ ജൂനിയർ എൻടിആറിന്റെ സിനിമയും വരുന്നുണ്ട്.


Posted

in

by