‘കോമഡി സ്റ്റാർസിലെ അവതാരകയല്ലേ ഇത്!! ബ്ലൗസ്‌ലെസ് സാരിയിൽ തിളങ്ങി നടി ശ്രുതി..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാള ടെലിവിഷൻ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്ത ഒരാളാണ് നടി ശ്രുതി മേനോൻ. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ കോമഡി സ്റ്റാർസിലൂടെയാണ് ശ്രുതി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. മൂന്ന് വർഷത്തോളം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കോമഡി സ്റ്റാർസിൽ അവതാരകയായി ശ്രുതി തിളങ്ങുകയും ചെയ്തിരുന്നു.

2004-ൽ പുറത്തിറങ്ങിയ സഞ്ചാരം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ശ്രുതി, കൃത്യം, മുല്ല, കഥ തുടരുന്നു, അപൂർവ്വരാഗം, തത്സമയം ഒരു പെൺകുട്ടി അപ്പ് ആൻഡ് ഡൗൺ മുകളിൽ ഒരാളുണ്ട് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. കോമഡി സ്റ്റാർസിൽ ശ്രദ്ധ നേടിയ ശേഷമാണ് ശ്രുതി നായികയായി സിനിമയിൽ വന്നത്. കിസ്മത്ത് എന്ന സിനിമയിലാണ് ശ്രുതി ആദ്യമായി നായികയായത്.

അതിൽ ഷൈൻ നിഗത്തിന്റെ നായികയായിട്ടാണ് ശ്രുതി അഭിനയിച്ചത്. ഈ അടുത്തിടെ ഇറങ്ങിയ കുമാരിയിലും ശ്രുതി ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴും മോഡലിംഗ് രംഗത്ത് സജീവമായ ഒരാളാണ് ശ്രുതി. പലപ്പോഴും കോമഡി സ്റ്റാർസിൽ കാണാറുള്ള ഒരു ശ്രുതിയെ അല്ല മോഡൽ ഫോട്ടോഷൂട്ടിൽ കാണാറുള്ളത്. മലയാളി ആണെങ്കിലും ശ്രുതി ജനിച്ചത് മുംബൈയിലാണ്. 2017-ൽ താരം വിവാഹിതയാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ശ്രുതിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ബ്ലൗസ് ലെസ് സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് ശ്രുതി മേനോൻ ഷൂട്ട് ചെയ്തിരിക്കുന്നത്. ശിവകുമാർ ദലൈയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഭിനവിന്റെ സ്റ്റൈലിങ്ങിൽ അനുഷയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. സത്യഭാമേ എന്ന പാട്ടിനോടൊപ്പം ചേർത്താണ് ശ്രുതി ഫോട്ടോസ് പങ്കുവച്ചത്.