‘പഴയ കോമഡി സ്റ്റാർസിലെ അവതാരകയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ശ്രുതി മേനോൻ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസിന്റെ ആദ്യ സീസണിലെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൂടിയായ ശ്രുതി മേനോൻ. മൂന്ന് വർഷത്തോളം ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റിയ അവതാരക പിന്നീട് സിനിമകളിലും കൂടുതൽ സജീവമായി. അമൃത ടി.വിയിലെ സൂപ്പർ സ്റ്റാർ സീസൺ വണിലൂടെയാണ് ശ്രുതി അവതരണ രംഗത്തേക്ക് വരുന്നത്.

2004-ൽ സഞ്ചാരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തും ചുവടുവച്ച ശ്രുതി അതിന് ശേഷം അവതാരകയായി തിളങ്ങിയത്. കോമഡി സ്റ്റാർസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മുല്ല എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ശ്രുതി അവതരിപ്പിച്ചത്. കഥ തുടരുന്നു, ടി.ഡി ദാസൻ സ്റ്റാൻഡേർഡ് ഫോർ ബി, അപൂർവ്വരാഗം, തത്സമയം ഒരു പെൺകുട്ടി, അപ് ആൻഡ് ഡൗൺ മുകളിൽ ഒരാളുണ്ട് തുടങ്ങിയ സിനിമകളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്.

കിസ്മത്ത് എന്ന സിനിമയിൽ നായികയായും ശ്രുതി അഭിനയിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു ആ കഥാപാത്രമായി ശ്രുതിയുടേത്. 2017-ൽ വിവാഹിതയായ ശ്രുതിയെ പിന്നീട് മലയാളികൾ കാണുന്നത് വേറെയൊരു ലുക്കിലാണ്. അതുപോലെ മൂന്നോളം ഹിന്ദി വെബ്-സീരീസുകളിലും ശ്രുതി അതിന് ശേഷം അഭിനയിച്ചു. കോമഡി സ്റ്റാർസിൽ കണ്ട ഒരു ശ്രുതിയെയല്ല പിന്നീട് മലയാളികൾ കണ്ടത്.

ഗ്ലാമറസ് ഷൂട്ടുകളും മേക്കോവറുകളും നടത്തിയിട്ടുള്ള ശ്രുതി ഇപ്പോഴിതാ ഒരു ബീച്ചിൽ സമയം ചിലവഴിക്കുന്നതിന്റെയും ബിക്കി.നിയിൽ തിളങ്ങിയതിന്റെ ചിത്രങ്ങളും ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. പഴയ ശ്രുതി തന്നെയാണോ ഇതെന്ന് പലരും ചോദിച്ചുപോകുന്നു. മോഡലിംഗ് രംഗത്തും നിന്നും വന്നതുകൊണ്ട് തന്നെ ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ ശ്രുതി ചെയ്തിട്ടുമുണ്ട്.