‘എ.ആർ റഹ്‌മാന്റെ സൂപ്പർഹിറ്റ് പാട്ടിന് ചുവടുവച്ച് മലയാള സിനിമയിലെ താരസുന്ദരികൾ..’ – വീഡിയോ കാണാം

‘എ.ആർ റഹ്‌മാന്റെ സൂപ്പർഹിറ്റ് പാട്ടിന് ചുവടുവച്ച് മലയാള സിനിമയിലെ താരസുന്ദരികൾ..’ – വീഡിയോ കാണാം

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ ഒരു മ്യൂസിഷ്യനാണ് എ.ആർ റഹ്‌മാൻ. ഓസ്കാർ വരെ നേടിയ എ.ആർ റഹ്‌മാൻ രാജ്യത്തെ എല്ലാ പ്രശസ്ത ബഹുമതികളും ഇതിനോടകം നേടിയിട്ടുണ്ട്. ബോളിവുഡിലെ പല സൂപ്പർഹിറ്റ് ഗാനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച ഒരാളാണ് അദ്ദേഹം. ഇന്ത്യൻ സിനിമയിൽ ഇന്ന് എ.ആർ റഹ്‌മാനെ വെല്ലുന്ന ഒരു മ്യൂസിഷ്യൻ ഇല്ലെന്ന് തന്നെ പറയാം.

പ്രഭുദേവ നായകനായ ബോളിവുഡ് ചിത്രമായ ‘ഹംസേ ഹൈ മുഖ്‌അബല” എന്ന ചിത്രത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനമാണ് ഉർവശി ഉർവശി ടേക്ക് ഇറ്റ് ഈസി ഉർവശി എന്ന ഗാനം. ആ കാലത്ത് യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു അത്. ഒരു പക്ഷേ ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ആരായാലും ഒന്ന് അറിയാതെ നൃത്തം ചെയ്തു പോകും.

ഇപ്പോഴിതാ ആ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് മലയാള സിനിമയിലെ താര സുന്ദരികളായ ഗായത്രി സുരേഷ്, സ്വാസിക വിജയ്, ശ്രുതി രജനികാന്ത്. സ്വയംവര സിൽക്‌സ് എന്ന വെഡിങ് ബ്രാൻഡിന് വേണ്ടിയാണ് ഇവർ ഈ ഗാനം ചെയ്തിരിക്കുന്നത്. അവരുടെ വസ്ത്രങ്ങളിൽ അതി സുന്ദരിമാരയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

സ്വാസിക വെള്ള സാരിയിലും ശ്രുതി രജനികാന്ത് ഓറഞ്ച് സാരിയിലും അതുപോലെ ഗായത്രി റോസ് കളർ സാരി ധരിച്ചുമാണ് നൃത്തം ചെയ്തത്. മൂവരെയും കാണാൻ അതിസുന്ദരിമാരായിട്ടുണ്ടെന്ന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. മലയാള സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി നടിമാരാണ് സ്വയംവര സിൽക്സിന്റെ ബ്രാൻഡ് വസ്ത്രങ്ങൾക്ക് വേണ്ടി മോഡലുകളായി തിളങ്ങാറുളളത്.

CATEGORIES
TAGS