തെലുങ്ക് ചിത്രമായ ഇഷ്ടത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശ്രിയ ശരൺ. പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയായി മാറുകയും ചെയ്തിരുന്നു ശ്രിയ. തെലുങ്കിലാണ് കൂടുതൽ സിനിമകൾ ശ്രിയ ചെയ്തിട്ടുളളത്. തമിഴിൽ രജനികാന്തിന്റെ നായികയായി ‘ശിവാജി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ എത്തിയ ശേഷമാണ് മലയാളികൾക്ക് താരം കൂടുതൽ സുപരിചിതയായി മാറുന്നത്.
മലയാളത്തിൽ ആകെ രണ്ട് സിനിമകളിൽ മാത്രമേ ശ്രിയ അഭിനയിച്ചിട്ടുള്ളു. രണ്ടും മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ സിനിമയായിരുന്നു. ആദ്യം പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടിയുടെ പോക്കിരിരാജ എന്ന സിനിമയിലും രണ്ടാമത് മോഹൻലാലിൻറെ നായികയായി കാസിനോവയിലുമാണ്. ഹിന്ദിയിലും നിരവധി സിനിമകളിൽ ശ്രിയ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, കന്നഡ സിനിമകളിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
2018 മാർച്ചിലാണ് ശ്രിയ തന്റെ റഷ്യക്കാരനായ കാമുകനുമായി വിവാഹിതയാകുന്നത്. കഴിഞ്ഞ വർഷമാണ് ശ്രിയയ്ക്കും ആന്ദ്രേയ്ക്കും ഒരു മകൾ പിറന്നത്. വിവാഹ ശേഷം സിനിമയിൽ സജീവമായി തുടരുന്ന ഒരാളാണ് ശ്രിയ. ഈ വർഷം ആദ്യമിറങ്ങിയ ആർ.ആർ.ആറിലാണ് ശ്രിയ അവസാനമായി അഭിനയിച്ചത്. ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിന്റെ രണ്ടാം ഭാഗമാണ് ഇനി ഇറങ്ങാനുള്ളത്.
ഈ കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ഹിന്ദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത്. ഈ മാസം നാല്പത് വയസ്സ് പൂർത്തിയായ ഒരാളാണ് ശ്രിയ. ശ്രിയയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് കണ്ടാൽ ഒരു പക്ഷേ ആരാധകർ ഞെട്ടി പോകും. നാല്പത് വയസ്സ് കണ്ടാൽ ഒരിക്കലും പറയുകയുമില്ല. സുന്ദർ രാമുവാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഹേന്ദ്ര ഗുപ്തയാണ് മേക്കപ്പ് ചെയ്തത്. ദൃശ്യം 2 കൂടാതെ വേറെയും പുതിയ സിനിമകൾ ശ്രിയയുടെ വരാനുണ്ട്.