‘സിദ്ദു ഫ്രം സികാകുളം’ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശ്രദ്ധ ദാസ്. അല്ലു അർജുൻ നായകനായി അഭിനയിച്ച ആര്യ 2-വിൽ ശാന്തി എന്ന കഥാപാത്രം അവതരിപ്പിച്ച ശേഷം മലയാളികൾക്കും സുപരിചിതയായി മാറിയ താരമാണ് ശ്രദ്ധ. ലാഹോർ എന്ന സിനിമയിലൂടെ ഹിന്ദിയിലും തുടക്കം കുറിച്ചു ശ്രദ്ധ. 2012-ലായിരുന്നു കന്നഡ സിനിമയിൽ ശ്രദ്ധ ആദ്യമായി അഭിനയിച്ചത്.
തൊട്ടടുത്ത വർഷം തന്നെ ശ്രദ്ധ മലയാളത്തിലേക്കും എത്തി. 2013-ൽ ഡ്രാക്കുള എന്ന സിനിമയിലൂടെ മലയാളത്തിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ആ സിനിമയിൽ താര എന്ന റോളിലാണ് ശ്രദ്ധ അഭിനയിച്ചത്. ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലഘട്ടം മുതൽ തന്നെ സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്തിരുന്ന ഒരാളാണ് ശ്രദ്ധ.
കിച്ച സുദീപ് അഭിനയിച്ച കൊട്ടിഘോബ്ബ 3-യാണ് ശ്രദ്ധയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനി ഇറങ്ങാൻ പോകുന്ന രണ്ട് സിനിമകളും തെലുങ്കിലാണ് ഉള്ളത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ശ്രദ്ധ ഗ്ലാമറസ് വസ്ത്രങ്ങളിൽ തിളങ്ങുന്ന ഒരാളാണ്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ശ്രദ്ധ പങ്കുവെക്കാറുണ്ട്. പലപ്പോഴും അതിന്റെ ഫോട്ടോസ് ഇങ്ങ് മലയാളികൾക്ക് ഇടയിൽ പോലും വൈറലാവാറുണ്ട്.
ഈ തവണ പക്ഷേ ഗ്ലാമറസ് ഷൂട്ടല്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ ഹാഫ് സാരി ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന ശ്രദ്ധയുടെ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൂവി സ്റ്റീൽ ആണെന്നാണ് ശ്രദ്ധ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിൽ വച്ചാണ് ശ്രദ്ധയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സതീഷ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്. ആരാധകരുടെ കമന്റുകളുടെ മേളമാണ് പോസ്റ്റിൽ.