തെന്നിന്ത്യൻ സിനിമ ലോകത്ത് എൺപതുകളിലും തൊണ്ണൂറുകളിലും ഏറെ ഓളമുണ്ടാക്കിയ ഒരു നായികയാണ് നടി ശോഭന. ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ശോഭന മലയാള സിനിമയിൽ ചെയ്യാത്ത കഥാപാത്രങ്ങളില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴിലെ നാഗവല്ലിയായി അഭിനയിക്കാൻ മറ്റൊരു താരത്തെ കുറിച്ച് ചിന്തിക്കാൻ പോലും പ്രേക്ഷകർക്ക് സാധിക്കില്ല.
അത് റീമേക്ക് ചെയ്തവർ പലരും ശോഭന ചെയ്തപോലെ ചെയ്യാൻ പറ്റാതെ ബുദ്ധിമുട്ടുകയാണ് ഉണ്ടായത്. സിനിമയിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയ ശോഭന ജീവിതത്തിൽ വിവാഹം കഴിക്കാതിരുന്ന ഒരാളാണ്. എന്നാൽ 2011-ൽ ശോഭന ഒരു പെൺകുഞ്ഞിനെ ദത്ത് എടുക്കുകയും ചെയ്തിരുന്നു. ആനന്ദ നാരായണി ചന്ദ്രകുമാർ എന്നാണ് ശോഭനയുടെ മകളുടെ പേര്. മകൾ അമ്മേയെക്കാൾ ഇന്ന് വളർന്നു കഴിഞ്ഞിരിക്കുകയാണ്.
മാതൃദിനത്തിൽ മകൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ ശോഭന പങ്കുവച്ചിരുന്നു. ഒരു ഇംഗ്ലീഷ് പാട്ട് പ്ലേയ് ചെയ്തു അതിന് മകൾക്ക് ഒപ്പം നൃത്തത്തിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന ശോഭനയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ക്ലാസിക്കൽ ഡാൻസിൽ തന്റെതായ ഒരു ഇടം നേടിയെടുത്ത ശോഭന തന്നെയാണോ ഇതെന്ന് സംശയിച്ചു പോകും. എങ്കിൽ ഇത് തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് വ്യക്തമാണ്.
മകൾ ഡാൻസ് നിർത്തി കഴിഞ്ഞും ശോഭന മകളെ നോക്കി ചെയ്ത സ്റ്റെപ് തുടരുന്നതും വീഡിയോയുടെ അവസാനമുണ്ട്. “ഈ ലളിതമായ കാര്യം അത്ര എളുപ്പമല്ല..” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. മകൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ വളരെ വിരളമായിട്ടാണ് ശോഭന പങ്കുവെക്കുന്നത്. വരനെ ആവശ്യമുണ്ട് സിനിമയിലെ ഒരു സീനിൽ കണ്ട കുട്ടി ഇത്രയും പെട്ടന്ന് വലുതായോ എന്ന് ഒരു ആരാധിക ചോദിച്ചിട്ടുമുണ്ട്.
View this post on Instagram