എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തരംഗമായി മാറിയ ഒരു അഭിനയത്രിയാണ് നടി ശോഭന. മലയാളത്തിൽ മാത്രമല്ല ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഇന്ത്യൻ ഇംഗ്ലീഷ് സിനിമകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലാണ് ശോഭന കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആ സമയത്തുള്ള മലയാളി ചെറുപ്പക്കാരുടെ ക്രഷ് എന്ന് വിശേഷിപ്പിച്ചിരുന്ന ഒരു നായികയാണ് ശോഭന.
പത്താം വയസ്സിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ശോഭന പിന്നീട് നായികയായി പതിനാലാം വയസ്സിൽ അഭിനയിച്ചു. ഏപ്രിൽ 18 എന്ന സിനിമയിലാണ് ശോഭന തന്റെ അതെ പേരുള്ള കഥാപാത്രത്തെ തന്നെ അവതരിപ്പിച്ച് നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ശോഭനയുടെ വർഷങ്ങൾ ആയിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായിട്ട് ഒരുപാട് സിനിമകളിൽ ശോഭന അഭിനയിച്ചു.
ഒരു സമയത്ത് മോഹൻലാൽ, ശോഭന ജോഡിയെ പോലെ തരംഗമായ മറ്റൊരു ജോഡി ഉണ്ടോ എന്നുപോലും സംശയമായിരുന്നു. ആ സമയത്ത് ഇരുവരും തമ്മിൽ വിവാഹിതരാകുമെന്ന് പോലും ആളുകൾ കരുതിയിരുന്നു. മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയുമായിട്ടുള്ള ശോഭനയുടെ അഭിനയത്തിന് ആരാധകർ ഏറെയാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് പോലും ശോഭനയ്ക്ക് ആ പ്രകടനത്തിന് ലഭിച്ചു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ശോഭന തന്റെ നൃത്തത്തെ കുറിച്ചുള്ള കാര്യങ്ങളും അറിവുകളും വീഡിയോയായി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. എന്നാൽ ഈ കഴിഞ്ഞ ദിവസം ശോഭന ഒരു സെൽഫി പങ്കുവച്ചതാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാവുന്നത്. 53 കാരിയാണെന്ന് ഫോട്ടോ കണ്ടാൽ ഒന്ന് സംശയിച്ചുപോകും പഴയ സൗന്ദര്യവും ലുക്കും അതുപോലെ തന്നെ ശോഭന കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം.