‘സജ്നയെ ലൈഫിൽ 2 തവണയെ കണ്ടിട്ടുള്ളൂ! സിനിമയിൽ വില്ലനാകാം, ജീവിതത്തിൽ ആരുടെയും വില്ലനല്ല..’ – ഷിയാസ് കരീം

ബിഗ് ബോസ് താരങ്ങളായ സജ്‌ന-ഫിറോസ് ദമ്പതികളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്ന ഷിയാസ് കരീം ആണെന്നുള്ള തരത്തിൽ വന്ന ന്യൂസിന് എതിരെ സജ്ന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് എതിരെ ഷിയാസ് കരീം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താൻ ജീവിതത്തിൽ സജ്നയെ ആകെ രണ്ട് തവണയാണ് കണ്ടിട്ടുള്ളതെന്നും ഷിയാസ് കരീം പറയുകയുണ്ടായി.

“ഞാൻ പറയണമെന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും എനിക്ക് പറയാൻ പാടില്ല. അതുകൊണ്ടാണ് അഭിമുഖങ്ങൾ കൊടുക്കാത്തത്. പക്ഷേ ഒരു അഭിമുഖം കണ്ടപ്പോൾ എനിക്ക് കൊടുക്കാതെ വേറെ നിവർത്തിയില്ല. സജ്‌ന ഫിറോസ് വിഷയത്തിൽ ഞാൻ ആണോ വില്ലൻ എന്ന തരത്തിൽ ഒരുപാട് വീഡിയോസ് വരുന്നുണ്ട്. സിനിമയിൽ വില്ലനായിട്ട് അഭിനയിക്കാം പക്ഷേ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരാൾക്കും വില്ലനാകാൻ പറ്റില്ല.

സജ്‌ന എന്ന അവരെ ഞാൻ എന്റെ ലൈഫിൽ ആകെ രണ്ട് തവണയാണ് കണ്ടിട്ടുള്ളത്. രണ്ടും ഓരോ ഷോയിൽ വച്ചാണ് ഞാൻ കണ്ടിട്ടുള്ളത്. ഫിറോസിനെയും ഞാൻ ഒരു തവണയെ കണ്ടിട്ടുള്ളു. അന്നും സജ്ന ഉണ്ടായിരുന്നു. പക്ഷേ ഞാൻ അന്ന് സജ്നയെ കണ്ടിട്ടില്ല. ഞാൻ ഇറങ്ങാൻ നിൽക്കുമോഴാണ് അവര് അന്ന് വന്നത്. അവരെ പറ്റി അവരുടെ പേർസണൽ കാര്യങ്ങളോ അവരുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നോ അല്ലെങ്കിൽ അവരുടെ വീട്ടിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒന്നും എനിക്ക് അറിയില്ല.

യൂട്യൂബിൽ ഞാൻ കണ്ടു. ഞാനാണോ വില്ലൻ എന്നൊക്കെയുള്ള രീതിയിൽ! സജ്ന കൊടുത്ത ഇന്റർവ്യൂവിൽ അവർ വ്യക്തമായി പറയുന്നുണ്ടല്ലോ. യൂട്യൂബിൽ എന്റെ പേര് എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ഞാൻ ദുബായിൽ ഉണ്ടായിരുന്ന സമയത്ത് കുറച്ച് മീഡിയക്കാരെ എല്ലാവരെയും അല്ല മാപ്രാകൾ എന്ന് തന്നെ പറയാം.. മഞ്ഞപ്പത്രക്കാർ! അവരെ ഞാൻ ലൈവിൽ വന്ന് കുറച്ച് തെ.റി വിളിച്ചിരുന്നു. അത് എല്ലാവരെയും കുറിച്ചല്ല അന്ന് ഞാൻ പറഞ്ഞത്.

ഒരു എഫ്.ഐ.ആർ എഴുതുന്നതിന് മുമ്പ് ഒരു കേസ് മീഡിയയിലേക്ക് വരിക എന്ന് പറയുന്നത് വലിയയൊരു തെറ്റ് തന്നെയാണ്. എഫ്.ഐ.ആർ പോലും വരാത്ത സാധനത്തിന് എതിരെയാണ് ഷിയാസ് കരീം അറസ്റ്റ്, പിടിയിൽ എന്നൊക്കെ പടച്ചുവിട്ടത്. സജ്നയും ഫിറോസും തമ്മിൽ പിരിഞ്ഞുവെന്നുള്ള കാര്യം ഞാൻ അറിയുന്നത് തന്നെ അവരുടെ ഇന്റർവ്യൂ കണ്ട ശേഷമാണ്. ഈ വാർത്ത ചെയ്യുന്നവർക്ക് എന്താണ് വിഷയം! എന്റെ ഫോട്ടോ വച്ചാലെ അവർക്ക് വ്യൂസ് കിട്ടുകയുള്ളു.

ഷിയാസ് ആണോ വില്ലൻ എന്നൊക്കെ വച്ച് തംബ് നെയിൽ ഒക്കെ വച്ച്.. എന്തെങ്കിലും കാശ് കിട്ടാൻ വേണ്ടി ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പത്ത് രൂപ ഉണ്ടാക്കേണ്ടത്. നല്ല അന്തസ്സായിട്ട് പണി എടുത്തിട്ട് ക്യാഷ് ഉണ്ടാക്കണം. അല്ലാതെ ഒരാൾ 10-13 വർഷമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയർ, അയാളുടെ പേര്, കുടുംബം നശിപ്പിച്ചല്ല! ഇതിന് മുമ്പും ഇതുപോലെ എന്റെ പേരിൽ തെറ്റായ വാർത്തകൾ വന്നിട്ടുണ്ട്..”, ഷിയാസ് പ്രതികരിച്ചു.