‘ഷാരൂഖിന്റെ പഠാനിലെ പാട്ടിന് ചുവടുവച്ച് നടി ശിവാനി, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ പഠാനിലെ ഗാനം രംഗമുണ്ടാക്കിയ വിവാദം ഇപ്പോഴും നിറഞ്ഞ് നിൽക്കുകയാണ്. ദീപിക പദുക്കോണിന്റെ അടി വസ്ത്രവുമായി ബന്ധപ്പെട്ട് ആവശ്യമില്ലാതെ നടക്കുന്ന ഒരു വിവാദമാണ് ഇതെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ്. സിനിമയ്ക്ക് എന്തായാലും നല്ല രീതിയിൽ അത് ഗുണം ചെയ്തിട്ടുണ്ട്. പാട്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമായി.

പാട്ട് ഏറ്റവും കൂടുതൽ മുന്നേറികൊണ്ടിരിക്കുന്ന റീൽസുകളിലാണ്. പലരും അതിന്റെ ഡാൻസ് ചെയ്ത വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. അടുത്ത വർഷം ജനുവരി 25-നാണ് സിനിമ റിലീസ് ചെയ്യുന്നത്. വിമർശകരും ആരാധകരും ഒരേപോലെ ഉറ്റുനോക്കുന്ന ആ ദിവസത്തിലേക്കാണ്. മലയാളത്തിലും തമിഴിലുമുള്ള സിനിമ നടിമാർ പഠാനിലെ ആ ഗാനത്തിന് ചുവടുവച്ചുകൊണ്ട് റീൽസ് ചെയ്തിട്ടുണ്ടായിരുന്നു.

ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടുന്നത് തമിഴ് നടി ശിവാനി നാരായണന്റേതാണ്. ഗ്ലാമറസ് ലുക്കിൽ കിടിലം സ്റ്റെപ്പുകൾ ഇട്ടുകൊണ്ടാണ് ശിവാനി ഡാൻസ് ചെയ്തിരിക്കുന്നത്. ശിവാനിയുടെ എക്സ് പ്രെഷൻ ദീപികയുടേതിനെക്കാൾ പൊളി ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടത്തെലുകൾ. വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് തമിഴ് നാലാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ ശിവാനി, കമൽ ഹാസന്റെ വിക്രത്തിൽ വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരിൽ ഒരാളായി അഭിനയിച്ച് കൂടുതൽ ആളുകളിലേക്ക് മനസ്സ് കീഴടക്കി. വിക്രത്തിന് ശേഷം വീണ്ടും വിജയ് സേതുപതി ചിത്രത്തിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരം. ഡി.എസ്.പി എന്ന സിനിമയിലാണ് ശിവാനി അദ്ദേഹത്തിന് ഒപ്പം അഭിനയിച്ചത്.