തമിഴിൽ ഈ അടുത്ത് സൂപ്പർഹിറ്റായി മാറിയ വിക്രം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രത്തിന്റെ ഭാര്യമാരിൽ ഒരാളായി അഭിനയിച്ച ശിവാനി കൂട്ടത്തിൽ ഏറ്റവും ശ്രദ്ധനേടിയ ഭാര്യ കഥാപാത്രവും താരത്തിന്റേത് ആയിരുന്നു. വിക്രം ഇറങ്ങിയ ശേഷം കൂടുതൽ അവസരങ്ങളും ശിവാനിക്ക് ലഭിച്ചു.
അതെ സമയം ഇൻസ്റ്റാഗ്രാമിൽ ശിവാനി പങ്കുവച്ച പുതിയ വീഡിയോ കണ്ട് ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. മഴയത്ത് ഒരു കൊച്ചുകുട്ടിയെ പോലെ നനഞ്ഞ് യുവൻ ശങ്കർ രാജിന്റെ പാട്ടിൽ മുഴുകി ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ശിവാനി പങ്കുവച്ചത്. “വെറും യുവൻ ശങ്കർ രാജിന്റെ മാജിക്ക്” എന്ന ക്യാപ്ഷനോടെയാണ് ശിവാനി വീഡിയോ പോസ്റ്റ് ചെയ്തത്. ചെന്നൈ റൈൻ എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്തു മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ പതിനായിര കണക്കിന് ലൈക്കുകളാണ് വന്നത്. ധാരാളം വ്യൂസും ശിവാനിയുടെ ഈ ഹോട്ട് റൈൻ ഡാൻസിന് ലഭിച്ചിട്ടുണ്ട്. ഇതുപോലെ കണ്ടാൽ ആർക്കായാലും പ്രണയം തോന്നുമെന്ന് ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്. ലൂസു പെണ്ണെ എന്ന യുവന്റെ സംഗീതത്തിൽ പാട്ടിനാണ് ശിവാനിയുടെ മനോഹരമായ വീഡിയോ വന്നിരിക്കുന്നത്.
View this post on Instagram
പാട്ടിലെ വരികൾ പോലെ കാതൽ വരുന്നുവെന്ന് ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. തമിഴ് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ശേഷമാണ് മലയാളികൾക്ക് ശിവാനി സുപരിചിതയായി മാറുന്നതെങ്കിലും അതിന് മുമ്പ് ചില ഷോകളിലും സീരിയലുകളിലും ശിവാനി തിളങ്ങിയിട്ടുണ്ട്. വെറും 21 വയസ്സ് മാത്രമാണ് ശിവാനിയുടെ പ്രായമെന്ന് അറിഞ്ഞാൽ ആരും ഒന്ന് സംശയിച്ച് പോകും.