‘വെറൈറ്റി മേക്കോവറിൽ ഞെട്ടിച്ച് നടി നിഖില വിമൽ, ഇതെന്ത് ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലവ് 24.7 എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നിഖില വിമൽ. അതിലെ കബനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയ നിഖില പിന്നീട് ധാരാളം സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള നിഖില ഏറെ തിരക്കുള്ള യുവനടിമാരിൽ ഒരാളാണ്.

നിഖിലയും മറ്റ് നടിമാരെ പോലെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത അത് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറെ വെറൈറ്റി ലുക്കിൽ ഒരു ട്രഡീഷണൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് നിഖില. ബ്ലൗസ് ലെസ് സാരിയിലുള്ള നിഖിലയുടെ പുത്തൻ മേക്കോവറിലെ ലുക്ക് കണ്ട് മലയാളികൾ അതിശയിച്ചിരിക്കുകയാണ്. മുഖത്ത് മേക്കപ്പ് ആർട്ടിസ്റ്റിന്റെ സ്റ്റൈലിങ്ങിലും ചർച്ചയാവുന്നുണ്ട്.

ഷാഫി ഷക്കീർ എടുത്ത ഫോട്ടോഷൂട്ടിൽ സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തത്. ഉണ്ണി പി.എസാണ് ഈ വ്യത്യസ്തമായ മേക്കോവറിന് മേക്കപ്പ് ചെയ്തത്. ജുഗൽബന്ദിയുടെ കോസ്റ്റിയുമാണ് നിഖില വിമൽ ധരിച്ചിരിക്കുന്നത്.ടി.ടി ദേവസ്സി ജൂവലറിയുടെ ആഭരണങ്ങൾ അണിഞ്ഞ് സാരിയിൽ കൂടുതൽ സുന്ദരിയായ നിഖിലയുടെ ഫോട്ടോസ് ആരാധകർ സമൂഹ മാധ്യമങ്ങളിലെല്ലാം ഏറ്റെടുത്തു കഴിഞ്ഞു.

ആസിഫ് അലി, സിബി മലയിൽ ടീം ഒന്നിച്ച കൊത്ത് എന്ന സിനിമയിലാണ് നിഖില വിമൽ ഏറ്റവും അവസാനമായി അഭിനയിച്ചിരിക്കുന്നത്. അതിന് മുമ്പ് തിയേറ്ററിൽ ഇറങ്ങിയ ജോ ആൻഡ് ജോ വമ്പൻ വിജയമായിരുന്നു. ഈ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച “താരം” എന്ന നിവിൻ പൊളി ചിത്രത്തിലാണ് ഇനി നിഖിലയുടെ വരാനുളള സിനിമ. ഇത് കൂടാതെ അയൽവാശി എന്ന സിനിമയുടെ നിഖിലയുടെ അന്നൗൺസ് ചെയ്തിട്ടുണ്ട്.